പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനപ്രതിനിധികള്‍ ഗൃഹ സന്ദര്‍ശനം നടത്തി
കല്‍പ്പറ്റ: നവ കേരള മിഷനുകളിലൊന്നായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുഴുവന്‍ കുട്ടികളേയും സ്‌കൂളിലെത്തിക്കുകയെന്ന ലക്ഷ്യത്തിനായി ആവിഷ്‌കരിച്ച സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശന യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി.
ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലിയില്‍ വിവിധയിടങ്ങളില്‍ ഗൃഹ സന്ദര്‍ശനം നടത്തി.
ഗൃഹ സന്ദര്‍ശന പരിപാടിയുടെ മാനന്തവാടി മണ്ഡലംതല ഉദ്ഘാടനം തിരുനെല്ലി പ്ലാമൂല കോളനിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു.
മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ രമേശന്‍, എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫിസര്‍ ജി.എന്‍ ബാബുരാജ്, വാര്‍ഡ് മെംബര്‍ ശ്രീജ റെജി , ഊര് മൂപ്പന്‍ കാര്‍വര്‍ണന്‍, എന്‍.എം.ഒ രാഘവന്‍, തൃശ്ശിലേരി ഗവ ഹൈസ്‌കൂള്‍ എച്ച്.എം മെര്‍ലിന്‍ പോള്‍ പങ്കെടുത്തു.സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍എയുടെ നേതൃത്വത്തില്‍ പൂതാടി പഞ്ചായത്തിലെ ഹരിതഗിരി സെറ്റില്‍മെന്റ് കോളനിയില്‍ ഗൃഹസന്ദര്‍ശനം നടത്തി.
ഓരോ വീടുകളും സന്ദര്‍ശിച്ച് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് വിശദീകരിക്കുകയും മുഴുവന്‍ കുട്ടികളെയും പൊതു വിദ്യാലയത്തില്‍ പ്രവേശിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പുളിയാര്‍മല വടോത്ത് കോളനിയിലും പരിസരപ്രദേശങ്ങളിലും കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തില്‍ ജനകീയപങ്കാളിത്തത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന കത്ത് നല്‍കി കൊണ്ടാണ് കാംപമ്പയിന്‍ നടന്നത്. ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുജനങ്ങളുമുള്‍പ്പെട്ട ടീമാണ് പുളിയാര്‍മലയില്‍ ഗൃഹസന്ദര്‍ശനം നടത്തിയത്.
കല്‍റ്റ നഗരസഭാ കൗണ്‍സിലര്‍ മണി, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ എം.ഒ സജി, എസ്.എസ്.എ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ എ.കെ ഷിബു, വൈത്തിരി ഉപജില്ലാ എച്ച്.എം ഫോറം സെക്രട്ടറി കെ അശോക് കുമാര്‍, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുമേഷ്, കെ.ടി വിനോദന്‍ പുളിയാര്‍മല സ്‌കൂള്‍ പ്രധാനാധ്യാപിക ശ്രീധരി ടീച്ചര്‍ പങ്കെടുത്തു.
എടവക പഞ്ചായത്തില്‍ ജില്ലാകലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം കെ.എം രാജു നേതൃത്വം നല്‍കി.
പനമരത്ത് നടന്ന ഗൃഹസന്ദര്‍ശനം അരിയില്‍ വീട് കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."