HOME
DETAILS

റമദാന്‍ ഉയര്‍ത്തുന്നത് ഇസ്‌ലാമിന്റെ പൊതുമുഖം

  
backup
May 28 2017 | 22:05 PM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%87

റമദാന്‍ ഉയര്‍ത്തുന്നത് ഇസ്‌ലാമിന്റെ പൊതുമുഖം. സമര്‍പ്പണം, ത്യാഗം, സഹനം, സമഭാവന, സമയനിഷ്ട, വിശുദ്ധി, സഹാനുഭൂതി, പരസ്പരം അറിയല്‍ അങ്ങനെ വിശുദ്ധ ഇസ്‌ലാമിന്റെ പൂര്‍ണതകള്‍ ഉള്‍ക്കൊള്ളുന്നതാണ് റമദാന്‍ വ്രതകാലം. എങ്ങുനിന്നോ ഇറക്കുമതി ചെയ്യുന്ന ഒന്നും വിശ്വാസി സ്വീകരിക്കുന്നില്ല. അവന് സ്വയം നിശ്ചയിച്ചുറച്ച ജീവിതക്രമം ഉണ്ട്. അത് പ്രാവര്‍ത്തികമാക്കാനുള്ള പുറപ്പാടിലാണ് റമദാന്‍ മാസത്തെ സമീപിക്കുന്നത്. നാഗരിക, സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങളില്‍ പരുക്കേല്‍ക്കാതെ മുസ്‌ലിംകള്‍ക്ക് പിടിച്ചുനില്‍ക്കാനായത് അതുകൊണ്ടാണ്. വന്യവല്‍കൃത മനസുകളില്‍ നിന്നുള്ള മോചനം, അതിലൂടെ ഉല്‍കൃഷ്ടാവസ്ഥ പ്രാപിക്കാനുള്ള പരിശ്രമം, ഇതും റമദാന്റെ മുഖ്യപ്രതിഫലനമാണ്.

ലോകത്ത് നൂറ് കോടിയോളം ജനങ്ങള്‍ ഇപ്പോഴും പട്ടിണിയിലാണ്. എത്രയോ മനുഷ്യര്‍ക്ക് കയറികിടക്കാനൊരിടം ഇതുവരെയും തരപ്പെട്ടിട്ടില്ല. വേദന സംഹാരിപോലും വിലക്കപ്പെട്ട എത്രമനുഷ്യര്‍ ഭൂമുഖത്തുണ്ട്. ഇതെല്ലാം നിവര്‍ത്തിച്ചുകൊടുക്കാനുള്ള ധാര്‍മിക ബാധ്യത മുഖ്യമായും ഒരുപക്ഷേ ഭരണാധികാരികള്‍ക്കുണ്ടാവാം. എന്നാല്‍ ഇതില്‍ വിശ്വാസികളുടെ പങ്ക് ഏറെ വലുതാണ്. ''അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ആഹാരം കഴിക്കുന്നവന്‍ മുസ്‌ലിമല്ലെന്ന'' പ്രവാചകവചനം മുസ്‌ലിമിന്റെ ചുമതലാ ബോധത്തെ ഓര്‍മിപ്പിക്കുന്നു.

മനുഷ്യരുടെ ക്ഷേമമാണ് ഇസ്‌ലാമിന്റെ നയസമീപന രേഖ. മനുഷ്യസമൂഹം ഒരു കുടുംബമാണ്. അവരുടെ സന്തോഷവും സ്‌നേഹവും നിലനിര്‍ത്തുന്നതാണ് ഒരു വിശ്വാസിയുടെ കര്‍മ്മങ്ങള്‍. ''സന്തോഷത്തിലും ദുരിതാവസ്ഥയിലും ധനം ചെലവ് ചെയ്യുകയും കോപത്തെ അടക്കിവെക്കുകയും ജനങ്ങള്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്യുന്നവരാണവര്‍ (മുത്തഖീങ്ങള്‍), അല്ലാഹു സല്‍കര്‍മ്മകാരികളെ സ്‌നേഹിക്കുന്നതാണ്. (വി.ഖു. അല്‍ബഖറ:134). നല്ലവരാകാന്‍ പരിശീലനം നല്‍കുന്നു.
നമുക്ക് ചുറ്റും നടക്കുന്നത് നാമറിയണം. നമ്മളാല്‍ കഴിയുന്ന ഇടപെടലുകളും ഉണ്ടാവണം. തിന്മവരാതെ ശ്രദ്ധിക്കുന്നതോടൊപ്പം നന്മവളര്‍ത്തി എടുക്കാനും കഴിയണം. ഒരു യോദ്ധാവിനെയാണ് റമദാന്‍ സജ്ജമാക്കുന്നത്.

(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന
ട്രഷററാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  21 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago