പച്ചക്കറി വികസനത്തിനു പദ്ധതികളുമായി നീലേശ്വരം ബ്ലോക്ക്
നീലേശ്വരം: നീലേശ്വരം ബ്ലോക്ക് പരിധിയില്‍ പച്ചക്കറി വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ നടപ്പിലാക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നത്. സംഘങ്ങള്‍ക്കും വീട്ടമ്മമാര്‍ക്കും 25 രൂപ വില വരുന്ന പച്ചക്കറി വിത്തുകളടങ്ങിയ കിറ്റുകള്‍ നല്‍കും.
പച്ചക്കറി പരിശീലന ക്ലാസുകളും അനുബന്ധമായി നടത്തും. ജലസേചനത്തിനായി 50 ശതമാനം സബ്‌സിഡി നിരക്കില്‍ പമ്പ് സെറ്റ് അനുവദിക്കും. ജൈവ കീടനാശിനി തളിക്കുന്നതിനു 50 ശതമാനം സബ്‌സിഡിയില്‍ സ്‌പ്രെയറും നല്‍കും. സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും പച്ചക്കറി കൃഷിക്കു പ്രോജക്ട് അടിസ്ഥാനത്തില്‍ സബ്‌സിഡി നല്‍കും.
25 സെന്റ് സ്ഥലത്തെങ്കിലും പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും സാമ്പത്തികാനുകൂല്യം നല്‍കും. ഓരോ ചെടിയുടെ ചുവട്ടിലും വെള്ളവും വളവും തുള്ളികളായി വീഴ്ത്തുന്ന മൈക്രോ ഇറിഗേഷന്‍ പദ്ധതിയില്‍ പത്തു സെന്റിലേക്ക് 60,000 രൂപ സബ്‌സിഡി അനുവദിക്കും.
കര്‍ഷകര്‍ നീലേശ്വരം ബ്ലോക്ക് പരിധിയിലെ നീലേശ്വരം, പടന്ന, ചെറുവത്തൂര്‍, പിലിക്കോട്, തൃക്കരിപ്പൂര്‍, കയ്യൂര്‍-ചീമേനി, വലിയപറമ്പ് കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണമെന്ന് കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ആര്‍ വീണാറാണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."