പാര്‍ട്ടിക്കുള്ളിലെ തൊഴുത്തില്‍കുത്ത് റോഡ് പ്രവൃത്തി ഉപേക്ഷിച്ചു
പേരാമ്പ്ര: ജില്ലാ പഞ്ചായത്ത് 2016-2017 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച നൊച്ചാട് മാവട്ടയില്‍ താഴനിലമ്പറ ഹരിജന്‍ കോളനി റോഡിന്റെ പ്രവൃത്തി ഉപേക്ഷിച്ചു.
വാര്‍ഡ് മെമ്പറും നൊച്ചാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സന്‍ സുബൈദ ചെറുവറ്റ പ്രതിനിധീകരിക്കുന്ന പതിനഞ്ചാം വാര്‍ഡിലെ പ്രധാനപ്പെട്ട റോഡിന് അനുവദിച്ച ഫണ്ടാണ് പാര്‍ട്ടിയിലെ തൊഴുത്തില്‍കുത്ത് കാരണം നഷ്ടപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഏ.കെ ബാലന് പ്രതിനിധീകരിക്കുന്ന ഡിവിഷനില്‍ അനുവദിച്ച ഫണ്ട് സി.പി.എം പ്രാദേശിക നേതൃത്വം തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ കരാറുകാരനെ ഏല്‍പ്പിച്ചതിലുള്ള വൈരാഗ്യമാണ് ഫണ്ട് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത്.
മുന്‍ ഗ്രാമ പഞ്ചായത്തംഗവും പതിനഞ്ചാം വാര്‍ഡ് സമിതി കണ്‍വീനറുമായ എന്‍.കുഞ്ഞിമൊയ്തീന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍
പാര്‍ട്ടിയിലെ ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി സി.പി.എം അംഗവും മന്ത്രി ടി.പി രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുടെഭാര്യയുമായ പഞ്ചായത്ത് മെമ്പര്‍ ക്കെതിരെ പരാതി നല്‍കുകയും മെമ്പര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വരികയും റോഡ് നിര്‍മാണം തടസപ്പെടുകയും ചെയ്തു.
പഞ്ചായത്ത് മെമ്പറുടെ ബന്ധുവിന് പ്രവൃത്തിയുടെ കരാര്‍ നല്‍കിയെന്നാണ് ആരോപണം. പ്രവൃത്തിയുടെ എഗ്രിമെന്റ് സമര്‍പ്പിച്ച് പ്രാഥമിക പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് തടസവാദവുമായി പാര്‍ട്ടിയും വാര്‍ഡ് സമിതി കണ്‍വീനറും രംഗത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."