റോഹിംഗ്യന്‍ അഭയാര്‍ഥികളെ വീണ്ടും ബസാന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റാനൊരുങ്ങി ബംഗ്ലാദേശ്
ധക്ക: മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ രണ്ടാമത്തെ സംഘത്തെയും മനുഷ്യവാസ യോഗ്യമല്ലാത്ത ബസാന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റാനൊരുങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍. ജീവന് ഭീഷണി നേരിടുന്ന ദ്വീപിലേക്ക് റോഹിംഗ്യരെ മാറ്റരുതെന്ന മനുഷ്യാവകാശ സംഘനടകളുടെ അഭ്യര്‍ഥന അവഗണിച്ചാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നടപടി.
ഏതാനും ദിവസങ്ങള്‍ക്കകം 1000 ആഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കാനാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കം. നേരത്തെ 1600 പേരെ ബസാന്‍ ചാറിലേക്ക് മാറ്റിത്താമസിപ്പിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമാക്ക കടലേറ്റം അനുഭവപ്പെടുന്ന മനുഷ്യവാസ യോഗ്യമല്ലാത്ത ദ്വീപാണ് ബസാന്‍ ചാര്‍. കോക്‌സ് ബസാറില്‍ നിന്ന് അഭയാര്‍ഥികളെ ചിറ്റഗോങിലെത്തിക്കുകയും അവിടെ നിന്ന് കടല്‍ ശാന്തമാവുമ്പോള്‍ ബസാന്‍ ചാറിലേക്ക് മാറ്റാനുമാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു.
താല്‍പ്പര്യമുള്ളരെ മാത്രമാണ് മാറ്റിപ്പാര്‍പ്പിക്കുന്നതെന്നും ആരെയും നിര്‍ബന്ധിച്ച് പറഞ്ഞയക്കില്ലെന്നും ബംഗ്ലാദേശ് അഭയാര്‍ഥി വിഭാഗം ഉപമേധാവി മുഹമ്മദ് ശംസുദ് ദൗസ പറഞ്ഞു. ദ്വീപില്‍ അവരുടെ ജീവന്‍ അപകടത്തിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബസാന്‍ ചാര്‍ ദ്വീപിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നതായി അഭയാര്‍ഥി, മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ദ്വീപിലേക്ക് അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് തങ്ങള്‍ അനുവദിച്ചിട്ടില്ലെന്നും യു.എന്‍ അറിയിച്ചു. മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധരുടെയും വംശീയ ആക്രമണങ്ങള്‍ കാരണം 10 ലക്ഷത്തിലധികം പേരാണ് റഖൈന്‍ സംസ്ഥാനത്തു നിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."