HOME
DETAILS
MAL
മര്‍ദന കാര്യത്തില്‍ പൊലിസിന് മുന്നണി വ്യത്യാസമില്ല: ചെന്നിത്തല
backup
July 23 2019 | 20:07 PM
തിരുവനന്തപുരം: മര്‍ദനം നടത്തുന്ന കാര്യത്തില്‍ കേരളത്തിലെ പൊലിസിന് മുന്നണി വ്യത്യാസമില്ലെന്നാണ് കൊച്ചിയിലെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പൊലിസിനെ നിയന്ത്രിക്കല്‍ പിണറായിക്ക് പറ്റിയ പണി അല്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. പിണറായി വിജയന് ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഒഴിയണം.
സി.പി.എമ്മിന് വേണ്ടി എന്തും ചെയ്യാന്‍ തയാറായ സംഘമായി പൊലിസ് സേന മാറി. പ്രതിപക്ഷത്തിന്റെ സമരങ്ങളെ നിഷ്ഠുരമായാണ് പൊലിസ് അടിച്ചമര്‍ത്തുന്നത്. സി.പി.എമ്മിന് വേണ്ടി വഴിവിട്ട എന്ത് അതിക്രമവും കാണിക്കാന്‍ മടിക്കാത്ത പൊലിസ് ഇപ്പോള്‍ ഭരണമുന്നണിയിലെ മറ്റു ഘടകകക്ഷികളുടെമേലും കൈവച്ചിരിക്കുകയാണ്.
ഇത്രയൊക്കെയായിട്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മൗനം പാലിക്കുന്നത് കൗതുകകരമാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."