ശബരിമല സ്ത്രീ പ്രവേശനം: റിവ്യൂ ഹരജി നല്‍കണമെന്നാവശ്യപ്പെട്ട് സുധീരന്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയില്‍ റിവ്യൂ ഹരജി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് കത്തയച്ചു.
റിവ്യു ഹരജി നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഉചിതമായില്ലെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയസാമൂഹികആധ്യാത്മിക തലത്തില്‍ സമഗ്രമായ ആശയ വിനിമയം നടത്തിയതിന് ശേഷം വേണമായിരുന്നു നിലപാടെടുക്കാനെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
'സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥന. റിവ്യൂ ഹരജി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിലപാട് എടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിയേണ്ടതായിരുന്നു. അതിന് കഴിയാത്ത സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഈയൊരു അവസ്ഥ ഒഴിവാക്കിയേ മതിയാകൂ' -സുധീരന് കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."