HOME
DETAILS
MAL
ആര്‍ഭാട ജീവിതത്തിന് നേതാക്കള്‍ക്ക് അര്‍ഹതയില്ല: ആന്റണി
backup
May 28 2017 | 23:05 PM
കണ്ണൂര്‍: ആര്‍ഭാട ജീവിതം നയിക്കാന്‍ നേതാക്കള്‍ക്ക് അര്‍ഹതയില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഒരുപാടു പട്ടിണി പാവങ്ങള്‍ കഴിയുന്ന നാടാണിതെന്നു പാര്‍ട്ടി നേതാക്കള്‍ ആദ്യം മനസിലാക്കണം. നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിക്കു ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുന്‍മന്ത്രി കെ.പി നൂറുദ്ദീന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. സ്ഥാനം കിട്ടുമ്പോഴല്ല, നഷ്ടപ്പെടുമ്പോഴാണു നേതാക്കള്‍ പാര്‍ട്ടിക്കൂറ് വ്യക്തമാക്കേണ്ടതെന്നും ആന്റണി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."