HOME
DETAILS
MAL
ദേശീയ പ്രമേഹ ശില്പശാല സംഘടിപ്പിച്ചു
backup
May 28 2017 | 23:05 PM
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അക്കാദമി ഓഫ് മെഡിക്കല്‍ സ്പെഷാലിറ്റിയുടേയും ഇന്ത്യന്‍ ഡയബെറ്റിസ് എജ്യുക്കേഷന്‍ അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്കായി ദേശീയ പ്രമേഹരോഗ ശില്പശാല (ഡയബെറ്റിസ് അപ്ഡേറ്റ്) സംഘടിപ്പിച്ചു. തിരുവനന്തപുരം ആനയറ ഐ.എം.എ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സാമുവല്‍ കോശി ഉദ്ഘാടനം ചെയ്തു.
അക്കാദമി ഓഫ് മെഡിക്കല്‍ സ്പെഷാലിറ്റി ചെയര്മാന് ഡോ. സുരേന്ദ്രബാബു അധ്യക്ഷനായ ചടങ്ങില്‍ ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ് വിജയകൃഷ്ണന്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. എ.വി ജയകൃഷ്ണന്, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, എ.എം.എസ് സംസ്ഥാന സെക്രട്ടറി ഡോ. റോയ് ചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."