സമാധാനം! നൊബേല്‍ സമ്മാനം ട്രംപിനുമില്ല, കിമ്മിനുമില്ല
ഇക്കൊല്ലത്തെ സമാധാന നൊബേല്‍ സമ്മാനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോ ഉത്തരകൊറിയയുടെ കിം ജോങ് ഉന്നിനോ കിട്ടുമെന്ന് കണ്ടവര്‍ ഏറെയാണ്. വലിയൊരു കോലാഹലത്തിന് അവസാനംകുറിച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയായിരുന്നു സമാധാന നൊബേലില്‍ കലാശിക്കുമെന്ന് അനുകൂലികള്‍ കണ്ടത്. അങ്ങനെ നല്‍കിയിരുന്നെങ്കില്‍ സമാധാന നൊബേല്‍ കമ്മിറ്റിയുടെ സമാധാനം കെട്ടേനെ.
എന്തായാലും ട്രംപ് പിന്തള്ളപ്പെട്ടതോടെ എതിരാളികള്‍ അതൊരു ആഘോഷമാക്കിയിരിക്കുകയാണ്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന ഡെന്നിസ് മുക്‌വേഗെ, നദിയാ മുറാദ് എന്നിവരാണ് സമാധാന നൊബേല്‍ പങ്കിട്ടത്. ''ട്രംപിന്റെയും കിമ്മിന്റെയും നാമനിര്‍ദേശങ്ങള്‍ ഹീറോകള്‍ മറികടന്നു''- ഇങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.
ട്രംപ് അനുകൂലികള്‍ പ്രതിരോധത്തിനായി ഇറങ്ങിയിട്ടുണ്ട്. ''ട്രംപിന് നൊബേല്‍ സമ്മാനം കിട്ടിയിരുന്നെങ്കില്‍ ലോകത്തുള്ള എല്ലാ ലിബറലുകളും കെട്ടിടത്തില്‍ നിന്നു ചാടിയേനെ''- റിപ്പബ്ലിക്കന്‍ സെനറ്റര്‍ പോസ്റ്റിട്ടു.
ട്രംപിന്റെ ക്യാംപില്‍ വന്‍ നിരാശയാണുള്ളതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്മാന പ്രഖ്യാപനശേഷം മൗനമായിരിക്കുകയാണ് ട്രംപും അനുയായികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."