HOME
DETAILS
MAL
ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന് മുംബൈയുടെ സമനിലക്കുരുക്ക്
backup
October 05 2018 | 16:10 PM
കൊച്ചി: തുടക്കം ഗംഭീരമാക്കിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈയ്‌ക്കെതിരായ രണ്ടാം കളിയില്‍ ചെറിയൊരു പതര്‍ച്ച. കളിയുടെ ഭൂരിഭാഗവും തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയ ബ്ലാസ്റ്റേഴ്‌സിന് പക്ഷെ, അവസാന നിമിഷത്തില്‍ അടിപതറി. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ കൂടി വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപ് അല്‍പ്പം നിരാശയിലായി.
24-ാം മിനിറ്റില്‍ തന്നെ ഹലിചരണ്‍ നാര്‍സറിയിലൂടെ ഗോള്‍ നേടി കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. പിന്നീട് അവസരങ്ങളൊത്തു വന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ഗോളാക്കി മാറ്റാനായില്ല. ഒടുവില്‍ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പതുങ്ങുന്നതാണ് കണ്ടത്.
ഈ അവസരം മുതലാക്കി 94-ാം മിനിറ്റില്‍ മുംബൈയുടെ പ്രാഞ്ചാല്‍ ഭൂംജി ഗോള്‍ പായിച്ചു. ഇതോടെ കേരളത്തെ മുംബൈയ്ക്ക് സമനിലയില്‍ തളയ്ക്കാനായി. എങ്കിലും പോയിന്റ് പട്ടികയില്‍ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."