റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ നോമിനിയായി കോഴിക്കോട് സ്വദേശിനി നുസ്രത്ത് ജഹാനും
കോഴിക്കോട്: എന്‍.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ നോമിനിയായി കോഴിക്കോട് സ്വദേശിനിയായ നുസ്രത്ത് ജഹാനും.
ബി.ജെ.പിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നോമിനിക്ക് ഒഴിവു വരുന്ന ഏഴ് ഗവര്‍ണര്‍ സ്ഥാനങ്ങളില്‍ ഒരെണ്ണം ലഭിക്കും. അതിലേക്കാണ് നുസ്രത്ത് ജഹാനെ പാര്‍ട്ടി ശുപാര്‍ശ ചെയ്തത്. കേന്ദ്രസഹമന്ത്രി രാംദാസ് അത്താവാലെയുടെ നേത്യത്വത്തിലുള്ള പാര്‍ട്ടി മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് നുസ്രത്ത് ജഹാന്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഗവര്‍ണര്‍ ശുപാര്‍ശയുമായി ബന്ധപ്പെട്ട് രാംദാസ് അത്താവാല തന്നെ വിളിച്ചതായി നുസ്രത്ത് ജഹാന് പറഞ്ഞു. പാര്‍ട്ടി അത്തരമൊരു തീരുമാനമെടുത്താല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. എയര്‍ലൈന്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന നുസ്രത്ത് ജഹാന് അടുത്തിടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."