HOME
DETAILS
MAL
ഭീമനാട് റോഡ് ഗതാഗതയോഗ്യമാക്കണം
backup
July 31 2016 | 00:07 AM
അലനല്ലൂര്‍: വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന തെയ്യോട്ടുച്ചിറ ഭീമനാട് റോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം.
സ്‌കൂള്‍ ബസും മറ്റു വാഹനങ്ങളും സ്ഥിരമായി സഞ്ചരിക്കുന്ന ഈ പാതയിലാണ് മലബാറിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കമ്മു സൂഫി മഖാം ശരീഫും ആയതിനാല്‍ ഇത് വാഹനയാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ആധിക്യം വര്‍ധിക്കാന്‍ കാരണമാവുന്നു. ഇതിനാല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."