ഇന്ത്യക്ക് 45 റണ്‍സ് വിജയം
ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ന്യൂസിലന്ഡിനെതിരേ ഇന്ത്യക്ക് 45 റണ്‍സ് വിജയം. ഇന്ത്യ ബാറ്റിങ് തുടരവേ മഴ കളി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയീസ് നിയമപ്രകാരമാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ 38.4 ഓവറില്‍ 189 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ വിജയത്തിലേക്ക് ബാറ്റ് വീശവേ മഴയെത്തുകയായിരുന്നു. മഴയെ തുടര്‍ന്ന് ബാറ്റിങ് അവസാനിക്കുമ്പോള്‍ ഇന്ത്യ 26 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തിരുന്നു. നായകന് വിരാട് കോഹ്ലി (പുറത്താകാതെ 52), മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി (പുറത്താകാതെ 17) എന്നിവരായിരുന്നു ക്രീസില്‍. ധവാന് (40), രഹാനെ (ഏഴ്), ദിനേഷ് കാര്‍ത്തിക് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ ടോസ് നേടി ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരുടെ തകര്‍പ്പന്‍ ബൗളിങാണ് കിവി സ്കോര്‍ 189ല്‍ ഒതുക്കിയത്. ജഡേജ രണ്ടും അശ്വിന്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും പിഴുതു. കിവികള്‍ക്കായി ലൂക് റോഞ്ചി (66), വാലറ്റത്ത് നീഷം (പുറത്താകാതെ 46) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."