തര്‍ക്കങ്ങള്‍ക്കൊടുവില്‍ കൊച്ചിയില്‍ കോണ്‍ഗ്രസിന് മേയര്‍ സ്ഥാനാര്‍ഥിയായി
കൊച്ചി: മാരത്തണ്‍ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കൊച്ചി കോര്‍പറേഷനിലേക്ക് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് യു.ഡി.എഫ്. കോണ്‍ഗ്രസിലെ ആന്റണി കുരീത്തറയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുക.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സിനാ ഗോകുലനും മത്സരിക്കും. എല്‍.ഡി.എഫ്, എന്‍.ഡി.എ കക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂലം സ്ഥാനാര്‍ഥി നിര്‍ണയം വൈകുകയായിരുന്നു. സ്വതന്ത്രര്‍ വിധി നിര്‍ണയിക്കുന്ന സാഹചര്യത്തില്‍ മത്സരിക്കുന്നവര്‍ക്ക് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനില്‍ക്കുന്നതിനാല്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയാവുന്നതിനായി പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പു തിരിഞ്ഞ് ആവകാശവാദവുമായി നേതാക്കള്‍ എത്തിയിരുന്നു. ഒടുവില്‍ ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നലെ ഉച്ചയോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ യു.ഡി.എഫില്‍ തീരുമാനമുണ്ടായത്.
എല്‍.ഡി.എഫിനു വേണ്ടി സി.പി.എം ജില്ലാക്കമ്മിറ്റിയംഗം എം അനില്‍കുമാറും സി.പി.ഐയിലെ കെ.എ അന്സിയയുമാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്. എന്‍.ഡി.എയില്‍ മേയര്‍ സ്ഥാനാര്‍ഥിയായി സുധ ദിലീപും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേയ്ക്ക് അഡ്വ. പി. പ്രിയയുമാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."