ന്യൂട്ടന്റെ ലോകം
സര്‍ ഐസക് ന്യൂട്ടന്റെ ബാല്യകാലം ദുരിതപൂര്‍ണമായിരുന്നു. ജനനത്തിനു മൂന്നുമാസം മുമ്പുതന്നെ പിതാവ് മരിച്ചു. ബാലനായ ന്യൂട്ടന് രണ്ടു വയസായപ്പോള്‍ അമ്മ പുനര്‍വിവാഹം ചെയ്തു. പിന്നീട് മുത്തശി മിസ്സിസ് അയസ് കോഫിന്റെ ലിങ്കണ്‍ ഷെയറിലുള്ള വുള്‍സ് തോപ്പ് മാനറിലുള്ള കര്‍ഷക ഗൃഹത്തിലാണ് ഐസക് ജീവിച്ചത്. പ്രകൃതിയെ നിരീക്ഷിക്കാനും പഠിക്കാനുമുള്ള പ്രചോദനം ന്യൂട്ടന് ഈ പശ്ചാത്തലത്തിലാണ് ലഭിച്ചത്. എട്ടാമത്തെ വയസില്‍ മാത്രമാണ് ഐസക്കിന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞത്. ട്രിനിറ്റി കോളജില്‍ പഠിക്കുന്ന കാലത്താണ് പ്രകാശത്തെ കുറിച്ച് കെപ്ലര്‍ എഴുതിയ പുസ്തകങ്ങള്‍ ന്യൂട്ടണ്‍ വായിക്കാനിടയായത്.
23-ാം വയസിലെ
ഗണിത സിദ്ധാന്തങ്ങള്‍
ഡെസ്‌കാര്‍ട്ടസിന്റെ ''ജ്യോമട്രി'' ആണ് വാസ്തവത്തില്‍ ന്യൂട്ടനെ മൗലികമായ ചിന്തയിലേക്കു നയിച്ചത്. 1655 ലാണ് ബൈനോമിയല്‍ തിയറം (ദ്വിപദ ഗണിത സിദ്ധാന്തം) കണ്ടെത്തിയതും ചരാങ്കസംഖ്യാഗണിതം (കാല്‍ക്കുലസ്) എന്ന ഗണിതശാഖയുടെ പ്രാരംഭം കുറിച്ചതും.
ദ്വിപദഗണിത സിദ്ധാന്തം ഉപയോഗിച്ച് ചെരിഞ്ഞ വസ്തുക്കളുടെ വിസ്തീര്‍ണവും ഖരവസ്തുക്കളുടെ വ്യാപ്തവും കണക്കാക്കാനാകും. 23-ാം വയസില്‍ അദ്ദേഹം ആവിഷ്‌ക്കരിച്ച ഗണിതസിദ്ധാന്തങ്ങള്‍ കേംബ്രിജ് കോളജിലെ പ്രൊഫസര്‍മാരെ വരെ അത്ഭുതപ്പെടുത്തി. 1665-ലെ പ്ലേഗുമൂലം കോളജുകളെല്ലാം നിര്‍ത്തിവച്ചപ്പോള്‍ വീണ്ടും ലിങ്കണ്‍ ഷെയറിലെ അമ്മയുടെ കൃഷിടത്തിലേക്ക് തിരിച്ചുപോകേണ്ടിവന്നു.
അവിടെ വച്ചാണ് ആപ്പിള്‍ വീഴുന്നതിന്റെ പിന്നിലെ രഹസ്യത്തെപ്പറ്റി ന്യൂട്ടണ്‍ ചിന്തിച്ചതും ന്യൂട്ടണ്‍ എന്ന പ്രതിഭ ചരിത്രത്തിലെ തിളക്കമുള്ള നക്ഷത്രമാവുന്നതിനു നിമിത്തമായ സംഭവം നടന്നതും.
ആപ്പിള്‍ താഴേക്കു വീഴുന്നത് എന്തുകൊണ്ടാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ കണ്ടെത്തലില്‍ കൊണ്ടെത്തിച്ചത്. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടെയും ആകാശഗോളങ്ങളുടെയും ചലനം ഒരേ പ്രകൃതിനിയമങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം തെളിയിച്ചു.
ഏഴുനിറങ്ങളുടെ കൂട്ട്
പ്രകാശത്തിന്റെ ഘടനയെകുറിച്ചായിരുന്നു പിന്നീട് ന്യൂട്ടന്റെ പഠനങ്ങള്‍. നിറങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ മുന്‍ഗാമികളായിരുന്ന ബോയല്‍ എഴുതിയ പുസ്തകങ്ങളും കെപ്ലറുടെ ലേഖനങ്ങളും ന്യൂട്ടനെ ഏറെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോള്‍ പ്രിസം നിറം ഉല്‍പാദിപ്പിക്കുന്നതായി ബോയല്‍ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളിലൂടെ അതു തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരുപ്രിസം തിരിച്ചു വച്ച് ആദ്യത്തെ പ്രിസത്തില്‍ നിന്നുത്ഭവിക്കുന്ന നിറങ്ങളെ കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശം തന്നെ സൃഷ്ടിച്ചു പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങള്‍ ന്യൂട്ടനെ വിഖ്യാതനാക്കി.
പ്രതിഫലന ടെലസ്‌കോപ്പ്
1668-ല്‍ ആദ്യത്തെ ജൃമരശേരമഹ ഞലളഹലരശേിഴ ഠലഹലരെീുല (പ്രതിഫലനടെലസ്‌കോപ്പ്) നിര്‍മിച്ചു. 1672 മുതല്‍ റോയല്‍ സൊസൈറ്റിയില്‍ ഒട്ടനവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 1703 മുതല്‍ ഏറെക്കാലെ സൊസൈറ്റിയുടെ അധ്യക്ഷ പദവും അലങ്കരിച്ചിട്ടുണ്ട്. 1670 മുതല്‍ 76 വരെ സൊസൈറ്റിയ്ക്ക് അയച്ചുകൊടുത്ത പ്രഭാഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും എല്ലാം സംഗ്രഹമാണ് '' ഛുശേര'െ' (ഓപ്റ്റിക്‌സ്) എന്ന പേരില്‍ 1704 പ്രസിദ്ധീകരിച്ച പുസ്തകം. ന്യൂട്ടന്റെ നാച്വറാലിസ് പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം ശാസ്ത്രലോകത്ത് ഇന്നും മഹത്തരമായി കണക്കാക്കുന്നു.
ഞാനൊരു വെറും ബാലന്‍
വിചിത്ര സ്വഭാവക്കാരനും അഹങ്കാരിയും എന്ന് പലരും കരുതിയ ന്യൂട്ടന്‍ ഏറെ വിനയാന്വിതനായിരുന്നു. മഹത്തായ തന്റെ കണ്ടുപിടിത്തങ്ങളെ ഒരാള്‍ പ്രകീര്‍ത്തിച്ചപ്പോള്‍ ന്യൂട്ടന്‍ പ്രതികരിച്ചത് ഇങ്ങനെയാണ് ''ഞാന്‍ എന്തു ചെയ്തിട്ടുണ്ട് ? കടല്‍ തീരത്തു കളിച്ചുകൊണ്ടിരിക്കുന്ന ഒരു ബാലന്‍ മാത്രമാണ് ഞാന്‍. ഒരു കൊച്ചുകുട്ടി കടല്‍ക്കരയരിലിരുന്നു മിനുസമുള്ള കല്ലും ഭംഗിയുള്ള ചില മുത്തു ചിപ്പികളും ശംഖുകളും പെറുക്കിയെടുത്തു. എന്നാല്‍ അസംഖ്യം വിലയേറിയ രത്‌ന കല്ലുകള്‍ ഇനിയും പെറുക്കി എടുക്കപ്പെടാനായി കാത്തുകിടക്കുന്നു''.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."