HOME
DETAILS

സിക വൈറസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

  
backup
May 29 2017 | 00:05 AM

%e0%b4%b8%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

ന്യൂഡല്‍ഹി: ഗുജറാത്തില്‍ മൂന്നുപേര്‍ക്ക് സിക വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രാരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. അഹമ്മദാബാദിലാണ് ഗര്‍ഭിണി അടക്കം മൂന്നുപേര്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. 64 വയസ് പ്രായമുള്ള ഒരാള്‍ക്കും 34 വയസ് പ്രായമുള്ള പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീക്കും 24 വയസുള്ള ഗര്‍ഭിണിയിലുമാണ് സിക വൈറസ് ബാധ കണ്ടെത്തിയത്. 2016 ഫെബ്രുവരിയിലും പിന്നീട് നവംബറിലുമാണ് രണ്ടുപേരില്‍ രോഗബാധ കണ്ടെത്തിയത്. മറ്റൊന്ന് ഈ വര്‍ഷം ജനുവരിയിലായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിനുശേഷം രാജ്യത്ത് എവിടെയും രോഗബാധ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയവും അറിയിച്ചു.

ലക്ഷണങ്ങള്‍
വൈറസ് ശരീരത്തില്‍ കടന്നാല്‍ ചെറിയ രീതിയിലുള്ള പനി, തൊലിപ്പുറത്ത് ചൂടുകുരുപോലെ കുരുക്കളുണ്ടാകല്‍, കണ്ണുകള്‍ ചുവക്കുക, മസിലുകളിലും സന്ധികളിലും വേദന, മാനസികമായ അസ്വസ്ഥതകള്‍, തലവേദന, ശരീര വേദന എന്നിവയുണ്ടാകും. 20 ശതമാനം രോഗികളിലും ലക്ഷണങ്ങള്‍ ഒരഴ്ചക്കുള്ളില്‍ പ്രകടമാകും.

എങ്ങനെ വൈറസിനെ തടയാം?
വീടുകളിലും പരിസരങ്ങളിലും കൊതുകുകള്‍ വളരാന്‍ സാധ്യമാക്കുന്ന തരത്തിലുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കുകയെന്നതാണ് മുഖ്യം. കൊതുകുകള്‍ സിക വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വാഹകരാണ്. ഇവ ശുദ്ധജലത്തിലാണ് മുട്ടയിടുക. ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, റബര്‍ തോട്ടങ്ങളില്‍ പാലെടുക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, കണ്ടെയ്‌നറുകള്‍, ടയറുകള്‍ എന്നിവയിലെല്ലാം വെള്ളം കെട്ടിനില്‍ക്കും. ഇവ ഒഴിവാക്കി വീടും പരിസരവും ശുചീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
കൊതുകുകളെ ഒഴിവാക്കുന്നതിനായി ക്രീമുകള്‍, ജെല്ലുകള്‍, കൊതുകു വലകള്‍, കൊതുകുതിരി തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
കൊതുകുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള പുല്‍തൈലത്തിന്റെ ചെടി, തുളസി,ഇഞ്ചിപ്പുല്ല്, കര്‍പ്പൂര വള്ളി, കര്‍പ്പൂരതുളസി തുടങ്ങിയവ വീടിനടുത്ത് നട്ടുവളര്‍ത്താവുന്നതാണ്.
കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശരീരമാസകലം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുകയെന്നതും പ്രതിരോധ മാര്‍ഗമാണ്.

എന്തുകൊണ്ട് ഇന്ത്യ
സിക വൈറസിനെ ഭയപ്പെടുന്നു?
ജനസംഖ്യാ വര്‍ധനവ് രാജ്യത്ത് കൂടുതലാണ്. അതുകൊണ്ടുതന്നെ ജന്മനാ വൈകല്യവുമായി കുട്ടികള്‍ ജനിക്കുന്നത് സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഈഡിസ് ഈജിപ്റ്റി വിഭാഗത്തിലുള്ള കൊതുകുകള്‍ വളരാന്‍ വളക്കൂറുള്ള രാജ്യമാണ് ഇന്ത്യയെന്നതും ഭയപ്പെടുത്തുന്നു. കൊതുകുകള്‍ക്ക് വളരാനുള്ള അനുയോജ്യമായ കാലാവസ്ഥയും ഇവിടെയുണ്ട്.
ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും രാജ്യത്ത് പിടിപെടുന്നവരുടെ എണ്ണം കൂടുതലാണ്. രോഗം ബാധിച്ച് 100 ലധികം പേര്‍ ഓരോ വര്‍ഷവും മരിക്കുന്നുണ്ട്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്നതിനുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്.


എന്താണ് സിക വൈറസ്?


ഈഡിസ് ഈജിപ്തി വിഭാഗത്തിലുളള കൊതുകുകളാണ് മാരകമായ വൈറസ് രോഗവാഹകര്‍. ഡെങ്കി, ചിക്കന്‍ഗുനിയ രോഗം പരത്തുന്നതും ഇത്തരം കൊതുകുകളാണ്. ഉഗാണ്ടയിലെ സികാ വനത്തില്‍ നിന്നാണ് സിക വൈറസ് എന്ന പേരിന്റെ ഉത്ഭവം. 1947ല്‍ ഇവിടെ നിന്നാണ് വൈറസിനെ വേര്‍തിരിച്ചെടുത്തത്. ഗര്‍ഭിണികളില്‍ സിക വൈറസ് ഉണ്ടായാല്‍ ജനിക്കുന്ന കുഞ്ഞിന് ജനിതക വൈകല്യം ഉണ്ടാകും. ചെറിയ തലയായിരിക്കും കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവുക. ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോര്‍ ക്രമവിരുദ്ധമായ അവസ്ഥയിലായിരിക്കും. ഇത് നാഡീവ്യൂഹത്തിനെ വികലമാക്കുന്ന അത്യപൂര്‍വമായ രോഗത്തിനും തളര്‍വാതത്തിനും ഇടയാക്കുന്ന ഗുലൈന്‍ ബാരെ സിന്‍ഡ്രോം എന്ന രോഗത്തിനാണ് കാരണമാകുക. സിക വൈറസ് ബാധിച്ചാല്‍ ചികിത്സയില്ല. ഇതിനെതിരായ പ്രതിരോധ മരുന്നും കണ്ടുപിടിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago