അഴിമതി: ശഹബാസ് ശരീഫിനെ അറസ്റ്റു ചെയ്തു
ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന്‍ പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫിനെ അറസ്റ്റു ചെയ്തു. രണ്ട് അഴിമതി കേസില്‍ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് (എന്‍.എ.ബി) ശഹബാസിനെ അറസ്റ്റു ചെയ്തത്.
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനും പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് പാര്‍ട്ടിയുടെ തലവനുമാണ് ശഹബാസ് ശരീഫ്.
കേസുമായി ബന്ധപ്പെട്ട് ശഹബാസ് ശരീഫ് ഇന്നലെ ലാഹോറിലെ എന്‍.എ.ബി സംഘത്തിനു മുന്നില്‍ ഹാജരായിരുന്നുവെന്നും തൃപ്തികരമായ മറുപടി നല്‍കാനാവാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എന്‍.എ.ബി വക്താവ് നവാസിഷ് അലി ആസിം പറഞ്ഞു.
അഷിയാന ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ശഹബാസ് 14 മില്യന്‍ രൂപയുടെയും പഞ്ചാബ് സാഫ് പാനി കമ്പനിയുമായി ബന്ധപ്പെട്ട് നാല് ബില്യന്‍ രൂപയുടെയും അഴിമതി നടത്തിയെന്നാണ് ആരോപണം.
ശാരീരിക പരിശോധനക്കായി ശഹബാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവായ ശഹബാസ് ശരീഫിനെ സ്പീക്കറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ശരീഫ് കുടുംബത്തിന്റെ അഭിഭാഷകന്‍ അംജദ് പര്‍വേസ് പറഞ്ഞു. അറസ്റ്റിനെതിരേ പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) രംഗത്തെത്തി.
പാര്‍ട്ടി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത എന്‍.എ.ബി നടപടിയെ അപലപിക്കുന്നുവെന്നും രാഷ്ട്രീയ ബലിയാടാക്കാനാണ് ശ്രമമെന്നും പാര്‍ട്ടി വക്താവ് മറിയം ഔറന്‍സേബ് പറഞ്ഞു.
അഴിമതി കേസില്‍ നവാസ് ശരീഫ്, മകള്‍ മറിയം നവാസ്, മരുമകന്‍ സഫ്ദര്‍ എന്നിവരെ ജൂലൈയില്‍ ജയില്‍ശിക്ഷക്ക് വിധിച്ചിരുന്നു.
എന്നാല്‍ ഈ വിധി ഇസ്‌ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."