HOME
DETAILS
MAL
ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു.എസ്
backup
October 05 2018 | 18:10 PM
വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു.എസ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇന്ധനം വാങ്ങുന്നതില്‍ ഇളവുകളുണ്ടാവില്ലെന്നും ഇത് ഒബാമ ഭരണകൂടമല്ല, ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കുള്ള തന്റെ സന്ദേശമാണിതെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേശകന് ജോണ്‍ ബാള്‍ട്ടന്‍ പറഞ്ഞു.
ഇറാനെതിരേയുള്ള രണ്ടാംഘട്ട ഉപരോധം നവംബര്‍ അഞ്ചിന് ആരംഭിക്കാനിരിക്കെയാണ് യു.എസിന്റെ മുന്നറിയിപ്പ്. ഇറാനില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."