ബി.ജെ.പിക്കെതിരേ സംയുക്ത റാലിക്ക് എസ്.പി-ബി.എസ്.പി ധാരണ
ലഖ്നൗ: ബി.ജെ.പിക്കെതിരേ ഒന്നിച്ച് നില്ക്കാന് ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളായ എസ്.പി- ബി.എസ്.പി തീരുമാനം. ഉത്തര്‍പ്രേദശില്‍ ഇരുപാര്‍ട്ടികളും സംയുക്തമായി റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി വിരുദ്ധ മുന്നണിയെന്ന ആശയം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത വിരുന്നില്‍ പങ്കെടുത്തതിനു പിന്നാലെയാണ് ഇരുപാര്‍ട്ടികളും ഉത്തര്‍പ്രദേശില്‍ സംയുക്ത റാലി നടത്താന്‍ തീരുമാനിച്ചത്.
ബി.ജെ.പിക്കെതിരേ രാജ്യത്ത് മഹാസഖ്യമുണ്ടാക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള ആശയം മുന്നോട്ടുവച്ചത് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവാണ്. ഇതേതുടര്‍ന്നാണ് ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ മുന്നണിക്ക് സജ്ജരാണെന്ന് എസ്.പിയും ബി.എസ്.പിയും തീരുമാനിച്ചത്.
യോഗത്തില്‍ സംയുക്ത റാലിക്ക് സമ്മതിച്ചതായി സമാജ്വാദി പാര്‍ട്ടി എം.പി നരേഷ് അഗര്‍വാള്‍ പറഞ്ഞു. ബി.ജെ.പിക്ക് എതിരായി ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 27ന് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ബിഹാറിലെ പട്നയില്‍ സംഘടിപ്പിക്കുന്ന റാലിക്ക് ശേഷമാകും യു.പിയിലെ റാലി. ലാലുവിന്റെ റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."