HOME
DETAILS
MAL
രണ്ട് വിഘടനവാദി നേതാക്കള്‍ക്ക് എന്‍.ഐ.എയുടെ സമന്‍സ്
backup
May 29 2017 | 00:05 AM
ന്യൂഡല്‍ഹി:കശ്മിരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും കലാപത്തിനും പാകിസ്താനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന കേസില്‍ രണ്ട് വിഘടനവാദി നേതാക്കള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) സമന്‍സ് അയച്ചു.
തെഹ്്രീകെ ഹുര്‍റിയത്ത് നേതാക്കളായ ഫാറൂഖ് അഹമ്മദ് ദര് എന്ന ഭിട്ട കരാട്ടെ, ജാവേദ് അഹമ്മദ് ബാബ എന്ന ഗാസി എന്നിവര്‍ക്കാണ് സമന്‍സ് അയച്ചത്. ഇരുവരോടും എന്‍.ഐ.എയുടെ ഡല്‍ഹി ആസ്ഥാനത്തെത്തി മൊഴി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും ബാങ്ക് പാസ് ബുക്ക്, മറ്റ് സ്വത്ത് വകകളുടെ പ്രമാണം എന്നിവയും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യത്തില്‍ ഇരുവരെയും നാല് ദിവസം ശ്രീനഗറില്‍ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."