ഇന്റര്‍പോള്‍ മേധാവിയെ കാണാതായി
പാരീസ്: അന്താരാഷ്ട്ര പൊലിസ് ഏജന്‍സിയായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹെങൈ്വയിയിനെ കാണാതായി. ചൈനയിലേക്ക് യാത്രപോയ മെങ്ങിനെ സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലെന്ന് ഭാര്യ പറഞ്ഞു. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഫ്രഞ്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
ഇന്റര്‍പോളിന്റെ ആസ്ഥാനമായ ഫ്രഞ്ച് നഗരമായ ലിയോണില്‍നിന്ന് സെപ്റ്റംബര്‍ 29ന് ആണ് മെങ് സ്വന്തം രാജ്യമായ ചൈനയിലേക്ക് യാത്ര പോയത്. പിന്നീട് വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഭാര്യ ലിയോണിലെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്റര്‍പോള്‍ മേധാവിയായി ചുമതലയേല്‍ക്കുന്നതിന്റെ മുന്‍പ് ഇദ്ദേഹം ചൈനയുടെ പൊതു സുരക്ഷാ വകുപ്പിന്റെ ഉപമന്ത്രിയായിരുന്നു. ചൈനയിലെ പൊലിസ് മേഖലയില്‍ 40 വര്‍ഷത്തെ സേവന പരിചയമുണ്ട് മെങ്ങിന്. ആവശ്യമുള്ള വ്യക്തിയെ സംബന്ധിച്ച് ജാഗ്രത പാലിക്കാനായി ഇന്റര്‍പോളിന് അന്താരാഷ്ട്ര തലത്തില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനാവും. എന്നാല്‍ ആ വ്യക്തിക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനോ അറസ്റ്റ് ചെയ്യാനോ ഉള്ള അധികാരം ഇന്റര്‍പോളിനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."