HOME
DETAILS
MAL
ഖാന്‍ അല്‍ അഹ്മര്‍: ഇസ്‌റാഈല്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം
backup
October 05 2018 | 18:10 PM
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പ്രദേശമായ ഖാന്‍ അല്‍ അഹ്മര്‍ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇസ്‌റാഈല്‍ പ്രസിഡന്റിന്റെ വസതിക്ക് സമീപം ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ജൂത-അമേരിക്ക ആക്ടിവിസ്റ്റുകള്‍ക്കൊപ്പം ഖാന്‍ അല്‍ അഹ്മറിലെ 18 കുട്ടികളാണ് പ്രസിഡന്റ് റൂവിന്‍ റിവ്‌ലിന്റെ ജറൂസലമിലെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയത്.
180 പേര്‍ താമസിക്കുന്ന ഈ പ്രദേശം തകര്‍ക്കാന്‍ ഇസ്‌റാഈല്‍ സുപ്രിംകോടതി കഴിഞ്ഞ വര്‍ഷമാണ് അനുമതി നല്‍കിയത്. ഒക്ടോബര്‍ ഒന്നിന് മുന്‍പ് പ്രദേശത്ത്‌നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണര്‍ക്ക് സൈന്യം നോട്ടിസ് നല്‍കിയിരുന്നു.
ഓസ്‌ലോ കരാറിന്റെ അടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെടുന്ന പ്രദേശമാണ് ഖാന്‍ അല്‍ അഹ്മര്‍. ഇസ്‌റാഈല്‍ ഭരണത്തിന് കീഴിലാണ് ഈ പ്രദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."