HOME
DETAILS
MAL
കണ്ണൂരില്‍ ഡെപ്യൂട്ടി മേയറെ ചൊല്ലി തര്‍ക്കം; ജില്ലാ ജനറല്‍ സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു
backup
December 28 2020 | 06:12 AM
കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലിം ലീഗില്‍ ഡെപ്യൂട്ടി മേയറെ ചൊല്ലി തര്‍ക്കം.പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്‍ക്കമാണ് കാരണം.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. യൂത്ത് ലീഗ് കണ്ണൂര്‍ മേഖലാ ജനറല്‍ സെക്രട്ടറി റാഷിദ് തായത്തെരു രാജിവെച്ചു. ഷബീന ടീച്ചറെ ഡപ്യൂട്ടി മേയറായി നിശ്ചയിച്ചത് ജില്ലാ പ്രസിഡന്റ് ഏകപക്ഷീയമായാണെന്നാണ് വിമര്‍ശനം.ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യു.ഡി.എഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുല്‍ ഖാദര്‍ മൗലവിയെ തടഞ്ഞുവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."