കോണ്‍ഗ്രസ് സ്ഥാപകദിനത്തലേന്ന് രാഹുല്‍ഗാന്ധി വിദേശയാത്രയില്‍; വിമര്‍ശനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136ാം സ്ഥാപകദിനം ഇന്ന് ആചരിക്കവെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം ചര്‍ച്ചയാകുന്നു. സ്ഥാപകദിനാചരണത്തിന് പുറമെ രാജ്യതലസ്ഥാനത്ത് കര്‍ഷകസമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനിടെയാണ് രാഹുല്‍ഗാന്ധി വിദേശത്തേക്ക് പോയത്.
രാഹുല്‍ ഗാന്ധി കുറച്ച് ദിവസത്തേക്ക് വിദേശത്തായിരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല സ്ഥിരീകരിച്ചു. എന്നാല്‍ ഏത് രാജ്യത്തേക്കാണ് രാഹുല്‍ പോയതെന്ന് വ്യക്തമാക്കിയിട്ടില്ല. വിദേശയാത്ര വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന് മാത്രമാണ് വിശദികരണം.
അതേസമയം ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ രാഹുല്‍ മിലാനിലേക്ക് പോയി എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയിലും രാഹുലിന്റെ വിദേശയാത്രക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. രാജ്യം പ്രതിസന്ധി നേരിടുന്ന സുപ്രധാന ഘട്ടത്തില്‍ രാഹുല്‍ പുതുവത്സരം ആഘോഷിക്കാന്‍ പോകുന്നത് രാഷ്ട്രീയത്തെ ഒട്ടും ഗൗരവമായി കാണുന്നില്ല എന്നതിന് ഉദാഹരണമാണെന്നാണ് പ്രധാന ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."