5 ലക്ഷം റിയാലിന്റെ വെട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി
റിയാദ്: സഊദിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് 5 ലക്ഷം റിയാലിന്റെ വെട്ടിപ്പ് നടത്തി മലയാളി യുവാവ് നാട്ടിലേക്ക് മുങ്ങിയതായി പരാതി. പത്തനംതിട്ട പെരിങ്ങാടി മുണ്ടപ്പള്ളി ആലത്തിങ്ങല് തറയില്‍ സജീവ് വാസുദേവനെതിരെയാണ് (38) ജിദ്ദയിലെ ക്രിമിനല്‍ കോടതിയിലും കേരളത്തിലും കമ്പനി അധികൃതര്‍ പരാതി നല്‍കിയത്. ഒമാനി വെജിറ്റബിള്‍സ് ഓയില്‍സ് എന്ന കമ്പനിയുടെ ജിദ്ദയിലെ ഏരിയ സെയില്‍സ് മാനേജറായിരുന്നു സജീവ് വാസുദേവ്.
കഴിഞ്ഞ മാര്‍ച്ചില്‍ 13 ദിവസത്തെ അടിയന്തര ആവശ്യത്തിനെന്നു പറഞ്ഞ് നാട്ടിലേക്ക് പോയ ഇയാള്‍ പിന്നീട് തിരിച്ചു വന്നിട്ടില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലും ജിദ്ദ ക്രിമിനല്‍ കോടതിയിലും പത്തനംതിട്ട ജില്ലാ പൊലിസ് കമ്മിഷണര്‍ക്കും കമ്പനി നല്കിയ പരാതിയില്‍ പറയുന്നു.
യാമ്പുവില്‍ നിന്ന് 50,400 ടിന് ഓയില്‍ കമ്പനിയുടെ പേരില്‍ വാങ്ങി മൂന്ന് ഏജന്‍സികള്‍ക്ക് വിലക്കുറവില്‍ വിറ്റുകിട്ടിയ പണവുമായാണ് സജീവ് മുങ്ങിയതെന്നാണ് പരാതി.
നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് കമ്പനിയില്‍ ചേര്‍ന്നത്. പത്തനംതിട്ട പൊലിസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കമ്പനിയുടെ പരാതി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് അയച്ചിട്ടുണ്ടണ്ടണ്ട്. ഇത്രയും തുകയുടെ ഓയില്‍ സജീവില്‍ നിന്ന് വാങ്ങിയതായി ഏജന്‍സികളും വിതരണം ചെയ്ത ട്രക്ക് ഡ്രൈവര്‍മാരും ജിദ്ദ പൊലിസിന് മൊഴിനല്കിയിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."