HOME
DETAILS
MAL
നഗരസഭാ അധ്യക്ഷയെ നിശ്ചയിച്ചതില്‍ പ്രതിഷേധം; ആലപ്പുഴയില്‍ സിപിഎമ്മില്‍ തര്‍ക്കം
backup
December 28 2020 | 07:12 AM
ആലപ്പുഴ:നഗരസഭ അധ്യക്ഷയെ നിശ്ചയിച്ചതില്‍ ആലപ്പുഴ സി.പി.എമ്മില്‍ തര്‍ക്കം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുന്‍സിപാലിറ്റിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയാണ്. സി.പി.എം ഏരിയ കമ്മിറ്റി അംഗം സൗമ്യ രാജിനെയാണ് ജില്ല കമ്മറ്റി അധ്യക്ഷയായി പ്രഖ്യാപിച്ചത്. അതിനുശേഷം പരസ്യ പ്രതിഷേധമാണ് ആലപ്പുഴ സി.പി.എമ്മില്‍ നടക്കുന്നത്. പാര്‍ട്ടി പതാകയേന്തിയാണ് സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്.
പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയജമ്മയ്ക്ക് പകരം സൗമ്യ രാജിനെ തെരഞ്ഞെടുത്തത് കോഴ വാങ്ങിയെന്നാരോപിച്ചാണ് നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കൊടിയും മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."