HOME
DETAILS

പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

  
backup
July 24 2019 | 07:07 AM

pinarayi-on-psc-issue-24-07-2019

തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പി.എസ്.സിയെപ്പറ്റി കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സി പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. 1, 300,00 പി.എസ്.സി നിയമനമാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്നത്.

22,000 തസ്തികകളും സൃഷ്ടിച്ചു. പിഎസ്‌സി യില്‍ നിയമനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. ശക്തമായ ഇടപെടല്‍ ഇത്തരത്തില്‍ നടത്തുന്നതിനിടെയാണ് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തിയുണ്ടാക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് പിഎസ്‌സി നേരിട്ടാണ് പരീക്ഷ നടത്തുന്നത്. പുറത്തുനിന്ന് യാതൊരു ഇടപെടലുമില്ല. മറ്റ് സംസ്ഥാനങ്ങളില്‍ അത്തരത്തില്‍ ഇല്ല.

അതിനാല്‍ പി.എസ്.സിക്ക് വലിയ സ്വീകാര്യതയാണുള്ളത്. അവരുടെ വിശ്വാസ്യത വര്‍ധിച്ചു. സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കുന്നത് ഗൗരവതരമായി കാണേണ്ടതുണ്ട്. യൂനിവേഴ്‌സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പി.എസ്.സിക്കെതിരെ പ്രചരണം നടന്നു. എന്നാല്‍ വസ്തുത അതായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി.

ഇപ്പോഴും പി.എസ്.സിക്കെതിരെ വ്യാപക പ്രചരണമാണ് നടക്കുന്നത്. എന്തെങ്കിലും വിഷയം തിരുത്തേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തടസവും അതിനില്ല. ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കാന്‍ രാജ്യത്ത് നടക്കുന്ന ശ്രമത്തിന്റെ ഭാഗമായി, എല്ലാ പൊതുസംവിധാനങ്ങളെയും തകര്‍ക്കുക എന്നത് വിവിധ മേഖലയില്‍ നടന്നുവരുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായിട്ട് കൂടി പി.എസ്.സിക്കെതിരായ നീക്കങ്ങളെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago