രണ്ട് വര്‍ഷമായിട്ടും കന്യാകുമാരിക്ക് ജയില്‍ മോചനമില്ല
കാളികാവ്: കേരളത്തിലേയും കര്‍ണാടകയിലേയും കീഴടങ്ങാനുറച്ച പല മാവോയിസ്റ്റുകളും പിന്‍വാങ്ങിയതായി സൂചന. കീഴടങ്ങിയാലും ജയില്‍ മോചിതരാവാനുള്ള പ്രയാസം കണക്കിലെടുത്താണ് മാവോയിസ്റ്റുകള്‍ പിന്‍മാറുന്നത്.
സാങ്കേതിക കുരുക്ക് അഴിക്കാന്‍ കഴിയാത്തതിനാല്‍ കര്‍ണാടകത്തില്‍ കീഴടങ്ങിയവര്‍ക്കുപോലും ജയില്‍ മോചിതരാവാന്‍ സാധിച്ചിട്ടില്ല. ഇരു സംസ്ഥാനങ്ങളും വലിയ ആനുകൂല്യത്തോടുകൂടി കീഴടങ്ങല്‍ നയം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപവരെ പണവും സര്‍ക്കാര്‍ ജോലിയും വീടും ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യ പട്ടികയിലുണ്ട്. കര്‍ണാടക സര്‍ക്കാരാണ് ആദ്യം കീഴടങ്ങല്‍ നയം പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കന്യാകുമാരിയും സഹപ്രവര്‍ത്തകരുള്‍മുള്‍പ്പെടെ അഞ്ചു പേര്‍ കീഴടങ്ങി. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടത്തിലും കേസുകളുള്ള കന്യാകുമാരിക്ക് ഇപ്പോഴും ജയില്‍ മോചനം ലഭിച്ചിട്ടില്ല. കന്യാകുമാരി രണ്ട് വര്‍ഷമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണുള്ളത്.
വിവിധ കേസുകള്‍ക്കായി കേരളത്തിലേക്കും മറ്റു കോടതികളിലേക്കും കന്യാകുമാരിയെ നിരന്തരം കൊണ്ടു പോകുകയാണിപ്പോള്‍. കീഴടങ്ങിയ കന്യാകുമാരി അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്താണ് പലരും കീഴടങ്ങാന്‍ തയാറാവാത്തതെന്നാണ് വിവരം.
കര്‍ണാടകത്തില്‍ മാത്രമല്ല, കേരളത്തിലും പലരും കീഴടങ്ങാന്‍ തയാറാണെന്ന് കന്യാകുമാരി പൊലിസിന് മൊഴി നല്‍കിയിരുന്നു. കേരളത്തിലെ പല മാവോയിസ്റ്റുകളും കീഴടങ്ങാന്‍ തയാറാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ കീഴടങ്ങല്‍ നയം പ്രഖ്യാപിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷത്തോളമായിട്ടും ഒരാള്‍ പോലും കീഴടങ്ങിയിട്ടില്ല. നിയമക്കുരുക്ക് ഉള്ളതിനാലാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങാത്തതെന്ന സൂചനയാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."