മാവോയിസ്റ്റ് ഡാനിഷ് പിടിയില്‍
പാലക്കാട്: കഴിഞ്ഞ മൂന്നു വര്‍ഷമായി തമിഴ്‌നാട് പൊലിസ് അന്വേഷിക്കുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകനെ കേരളാ പൊലിസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ അട്ടപ്പാടിയില്‍ വച്ചാണ് മാവോയിസ്റ്റ് പ്രവര്‍ത്തകനായ ഡാനിഷി(28)നെ നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അതേസമയം ഡാനിഷിനെ പിടികൂടിയതല്ലെന്നും കീഴടങ്ങാന്‍ എത്തിയപ്പോള്‍ നെല്ലിപ്പുഴക്ക് സമീപംവച്ച് കസ്റ്റഡിയിലെടുത്തതാണെന്നും സൂചനയുണ്ട്.
28 വയസ്സ് മാത്രം പ്രായമുള്ള ഡാനിഷിനെതിരേ തമിഴ്‌നാട് പൊലിസില്‍ കേസുണ്ട്, കേരളത്തില്‍ ഇയാള്‍ക്കെതിരേ കേസുകളൊന്നുമില്ല. എന്നാല്‍, ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പാലക്കാട് പൊലിസ് ക്ലബ്ബില്‍ എത്തിക്കുകയായിരുന്നു. അട്ടപ്പാടിയില്‍നിന്ന് കഴിഞ്ഞ മാസമാണ് എ.എസ്.പി സജിത്ദാസ് സ്ഥലം മാറിപ്പോയത്. പുതിയ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റെടുത്തിട്ടുണ്ടെങ്കിലും സംസ്ഥാന പൊലിസ് മേധാവിയുടെ പ്രത്യേക അനുവാദം വാങ്ങിയാണ് സംഘം ഇന്നലെ അട്ടപ്പാടിയിലെത്തി ഡാനിഷിനെ പിടികൂടിയത്.
മാവോവാദിയായ കാളിദാസിനെ ഒരു വര്‍ഷം മുമ്പ് അഗളി പോലിസ് പിടികൂടിയിരുന്നു. ഇതിനു ശേഷം ഡാനിഷും സംഘവും അട്ടപ്പാടിയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുകയായിരുന്നു. വിവിധ ആദിവാസി ഊരുകളില്‍ ഇയാള്‍ എത്താറുണ്ടായിരുന്നതായി രഹസ്യാന്വോഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ഭവാനി, ശിരുവാണി ദളങ്ങളില്‍ സജീവമായിരുന്ന ഡാനിഷിനുവേണ്ടി തമിഴ്‌നാട് പൊലിസ് വല വീശി കാത്തിരിക്കുന്നതിനിടയിലാണ് ഡാനിഷ് പിടിയിലായത്. ഇയാളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ചില രേഖകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."