മിസിസിപ്പിയില്‍ വെടിവയ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയിലെ മിസിസിപ്പിയില്‍ നടന്ന വെടിവയ്പ്പില്‍ ഡെപ്യൂട്ടി ഷെറിഫ് അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് മിസിസിപ്പിയിലെ ലിങ്കണ്‍ കൗണ്ടിയിലാണ് സംഭവം. ബോഗ് ചിറ്റോ സ്വദേശിയായ പ്രതി കോറി ഗോഡ്‌ബോള്‍ട്ടി(35)നെ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ലിങ്കണ്‍ കൗണ്ടിയിലെ മൂന്നു വ്യത്യസ്ത വീടുകളിലായാണ് പ്രതി ആക്രമണം നടത്തിയത്. ബ്രൂക്ക്ഹാവനിലെ രണ്ടു വീടുകളിലും ബോഗ് ചിറ്റോയിലെ ഒരു വീടിലും ഇയാള്‍ അതിക്രമ ിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. മിസിസിപ്പിയുടെ തലസ്ഥാനമായ ദക്ഷിണ ജാക്‌സണില്‍നിന്ന് 109 കി.മീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്.
വീട്ടില്‍ അതിക്രമിച്ചു കയറി ഭീകരാവസ്ഥ സൃഷ്ടിക്കുന്നതായുള്ള ലീ ഡ്രൈവിലെ വീട്ടുകാരന്റെ ഫോണ്‍ വിളി കേട്ടാണ് ഡെപ്യൂട്ടി ഷെറിഫ് സ്ഥലത്തെത്തിയത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഡെപ്യൂട്ടി ശരീഫിനും മറ്റു മൂന്നുപേര്‍ക്കും പ്രതിയുടെ വെടിയേറ്റു. രണ്ടുപേര്‍ കോപര്‍ടൗണ്‍ റോഡില്‍ വച്ചും ബാക്കിയുള്ളവര്‍ കിഴക്കന്‍ ലിങ്കണ്‍ റോഡിലെ സൂപ്പര്‍ ജാക്കില്‍വച്ചും പ്രതിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
പ്രതി കോറി ഗോഡ്‌ബോള്‍ട്ടിനെ ഇന്നലെ രാവിലെ ഏഴിന് സൂപ്പര്‍ ജാക്കില്‍ വച്ചാണ് പൊലിസ് പിടികൂടിയതെന്ന് ലിങ്കണ്‍ കൗണ്ടി ശരീഫ് സ്റ്റീവ് റഷിങ് പറഞ്ഞു. ഇയാള്‍ ബന്ദിയാക്കിയ 16കാരനെ പൊലിസ് പരുക്കുകളില്ലാതെ രക്ഷിച്ചിട്ടുണ്ട്. പ്രതിക്ക് കൊല്ലപ്പെട്ടവരുമായി നേരത്തെ പരിചയമുണ്ടായിരുന്നോ എന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ വിശദവിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി മിസിസിപ്പി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വക്താവ് വാറന്‍ സ്‌ട്രെയിന്‍ പറഞ്ഞു.
പിടിയിലാകുന്നതിനു മുന്‍പ് ഒരു പ്രാദേശിക പത്രത്തോട് വിഡിയോ വഴി ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. നിങ്ങളുമാത്രമല്ല മറ്റാരുടെ കണ്ണിലും ഈ കുറ്റകൃത്യത്തിനു ശേഷം ഞാന്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്ന് പ്രതി വിഡിയോയില്‍ പറഞ്ഞു. തന്റെ കുട്ടികളുടെ കാര്യം സംസാരിക്കാനാണ് താന്‍ ബോഗ് ചിറ്റോയിലെ വീട്ടിലെത്തിയതെന്നും എന്നാല്‍ അയല്‍വാസികള്‍ പൊലിസിനെ വിളിച്ച് പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
വന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് കോറി ഗോഡ്‌ബോള്‍ട്ട് എന്ന് അധികൃതര്‍ പറഞ്ഞു. 2005ല്‍ തോക്ക്ചൂണ്ടി പണം കവര്‍ന്ന കേസില്‍ പ്രതിയാണിയാള്‍. 2013ല്‍ ആക്രമണക്കേസില്‍ ഇയാള്‍ക്കെതിരേ ലിങ്കണ്‍ കൗണ്ടി ശരീഫിന്റെ ഓഫിസ് കേസെടുത്തിരുന്നു. 2015ല്‍ ലൈസന്‍സില്ലാതെ അതിവേഗത്തില്‍ കാറോടിച്ചതിനടക്കം രണ്ടു തവണ അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."