HOME
DETAILS
MAL
തമിഴ്‌നാടും ഇത്തരത്തിലൊരു മാറ്റത്തിന് തയ്യാറെടുക്കുന്നു; ആര്യയ്ക്ക് അഭിനന്ദനവുമായി കമല്‍ഹാസന്‍
backup
December 28 2020 | 10:12 AM
ചെന്നൈ: തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സിനിമാ താരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. ട്വിറ്ററിലാണ് കമല്‍ ആര്യയെ അഭിനന്ദിച്ച് പോസ്റ്റിട്ടത്.
ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്‌നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നാണ് കമല്‍ ട്വിറ്ററില്‍ എഴുതിയത്.
மிக இளம் வயதிலேயே திருவனந்தபுரம் மேயராகப் பொறுப்பேற்றுள்ள தோழர் ஆர்யா ராஜேந்திரனுக்கு மனமார்ந்த வாழ்த்துக்கள். தமிழகத்திலும் எம் "மாதர் படை" மாற்றத்திற்குத் தயாராகி விட்டது. pic.twitter.com/ipEDlTiIrv
— Kamal Haasan (@ikamalhaasan) December 28, 2020
മൂന്ന് സ്വതന്ത്രരുടെ പിന്തുണ അടക്കം 54 വോട്ട് നേടിയാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."