ഈജാർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? ആരാണ് ചെയ്യേണ്ടത്? സംശയങ്ങൾക്കുള്ള മറുപടി
റിയാദ്: സഊദിയിൽ ഈജാർ നെറ്റ്വർക്കിൽ വിദേശികളുടെ താമസ കേന്ദ്രം രജിസ്റ്റർ ചെയ്യണമെന്നും അതോടെ അവരുടെ ഇഖാമയിൽ താമസ കേന്ദ്രം ലിങ്ക് ചെയ്യുമെന്നുമുള്ള വാർത്തകൾ പുറത്ത് വന്നതോടെ വിദേശികൾ ഈജാർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങളിലാണ്. എന്നാൽ, പലർക്കും ഇത് ഏത് വിധേയനാണ് ചെയ്യേണ്ടതെന്നോ ആരാണ് ഇതിന് വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതെന്നോ വ്യക്തതയില്ലെന്നാണ് മനസ്സിലാകുന്നത്. അതിന്റെ സ്റ്റെപ്പുകളാണ് ഇവിടെ വിവരിക്കുന്നത്.
വർക്ക് പെർമിറ്റ് പുതുക്കണമെങ്കിൽ താമസ സ്ഥലം ഈജാറിൽ രസജിസ്റ്റർ ചെയ്യണമെന്നാണ് മന്ത്രാലയ നിർദേശം. ഇത് ആവശ്യമുള്ളവർ തങ്ങൾ താമസിക്കുന്ന റൂമിന്റെ അല്ലെങ്കിൽ ഫ്ലാറ്റിന്റെ റിയൽ എസ്റ്റേറ്റ് ഓഫീസുകളെ സമീപിക്കുകയാണ് വേണ്ടത്. പാർപ്പിട മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കെട്ടിടമാണെങ്കിൽ ഈജാറിൽ കെട്ടിടം രജിസ്റ്റർ ചെയ്തിട്ടുണ്ടാവും. അത്തരത്തിലുള്ള കെട്ടിടടങ്ങളിൽ മാത്രമേ അംഗീകൃത താമസം അനുവദിക്കൂ.
റിയൽ എസ്റ്റേറ്റ് ഓഫീസുകളിൽ ഈജാർ രജിസ്ട്രേഷൻ ആവശ്യപ്പെട്ടാൽ റിയൽ എസ്റ്റേറ്റ് ഓഫീസ് വാടകക്കാരന്റെ താമസ റൂം, ഫ്ലാറ്റ് ഇഖാമയിൽ ഉൾപ്പെടുത്തി വാടകക്കെടുത്ത സ്ഥലത്തിന്റെ മുഴുവൻ കാര്യങ്ങളും വ്യക്തമായി സിസ്റ്റത്തിൽ രേഖപ്പെടുത്തും. ശേഷം ഓഫീസും വാടക്കാരനും തമ്മിൽ ഒരു കരാർ തയ്യാറാക്കും ഈ കരാർ സിസ്റ്റത്തിൽ അവർ അപ്ലോഡ് ചെയ്യുമ്പോൾ വാടകക്കാരന് അബ്ഷിറിൽ എഗ്രിമെന്റ് ഉണ്ടെന്നും വായിച്ചു നോക്കി സ്വീകരിക്കുക, നിരസിക്കുക എന്ന സന്ദേശം എത്തും.
ഇതേ സമയം അബ്ഷിറിൽ കയറി ഇളക്ട്രോണിക് സർവ്വീസിൽ ഹൗസിങ് മന്ത്രാലയ ഓപ്ഷനിൽ കയറിയാൽ വാടക എഗ്രിമെന്റ് പിഡിഎഫ് വായിക്കാനാകും. ഇത് വായിച്ചു നോക്കി സമ്മതമാണെങ്കിൽ ആക്സപ്റ്റ് ചെയ്യുന്നതോടെ തങ്ങളുടെ അഗ്രിമെന്റ് നമ്പർ അടക്കം ഈജാറിൽ രജിസ്റ്റർ ചെയ്തതായി സന്ദേശം ലഭിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."