HOME
DETAILS
MAL
റിസര്‍വ് ബാങ്കിലേക്ക് 17ന് തൊഴിലാളികള്‍ മാര്‍ച്ച് നടത്തും
backup
October 05 2018 | 19:10 PM
കൊല്ലം: കേരളത്തില്‍ കശുവണ്ടി വ്യവസായത്തിന് വായ്പ നിഷേധിച്ചതില്‍ പ്രതിഷേധിച്ചും കശുവണ്ടി വ്യവസായം തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് ആവശ്യപ്പെട്ടും റിസര്‍വ് ബാങ്കിലേക്ക് 17 ന് തൊഴിലാളികള്‍ മാര്‍ച്ച് നടത്തും. വ്യവസായം ഇന്ന് ഗുരുതര പ്രതിസന്ധിയിലാണെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്‍മാനുമായ എസ്. ജയമോഹന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ റിസര്‍വ് ബാങ്ക് കശുവണ്ടി വ്യവസായത്തിന് വായ്പ നല്‍കില്ലെന്നും തമിഴ്നാട്ടിലോ കര്‍ണാടകയിലോ ആന്ധ്രയിലോ വ്യവസായം തുടങ്ങിയാല്‍ വായ്പ നല്‍കാമെന്നും അറിയിച്ചത്. ഇതിനെതിരേയാണ് അയ്യായിരത്തോളം തൊഴിലാളികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് തിരുവനന്തപുരം റിസര്‍വ് ബാങ്കിലേക്ക് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."