പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: കോടിയേരി
കോഴിക്കോട്: പട്ടാളത്തിനു പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമത്തിനെതിരേയുള്ള തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കോടിയേരി ബാലകൃഷ്ണന്.
അഫ്സ്പയുമായി കണ്ണൂരിലേക്കു വരേണ്ട. നിയമം നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥയാണുള്ളത്.
പട്ടാളത്തെ ഉപയോഗിച്ച് ജനങ്ങളെ ആക്രമിക്കുകയെന്ന അജന്‍ഡ നടപ്പാക്കാനാണ് കണ്ണൂരില്‍ ഈ നിയമം നടപ്പാക്കുന്നത്. താന്‍ പട്ടാളത്തിനെതിരേ പ്രസംഗിച്ചിട്ടില്ല. പട്ടാള നിയമമായ അഫ്സ്പ ദുരുപയോഗം ചെയ്യുന്നതിനെതിരേയാണു പ്രതികരിച്ചത്. രാജ്യസുരക്ഷയ്ക്കായി ജീവത്യാഗം ചെയ്യുന്ന സേനയാണ് പട്ടാളം. അത് അഭിമാനമുള്ള കാര്യമാണ്.
തന്റെ പ്രസംഗത്തെ ആര്.എസ്.എസാണ് ദുര്‍വ്യാഖ്യാനം ചെയ്തത്. പാക് മാധ്യമങ്ങള്‍ക്ക് തെറ്റായ പ്രസ്താവന ലഭിച്ചത് ആര്.എസ്.എസ് കാരണമാകാം.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ നിന്ന് വി.എസ് അച്യുതാനന്ദന് വിട്ടു നിന്നതു വിവാദമാക്കേണ്ടതില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനും വേദിയിലുണ്ടായിട്ടില്ല. കാബിനറ്റ് റാങ്കുള്ളവരെ ക്ഷണിക്കുന്നത് പരിപാടിക്കനുസരിച്ചാണ്. ചില പ്രത്യേക പരിപാടിയില്‍ ക്ഷണിച്ചിട്ടുണ്ട്. ഇനിയും ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."