സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും
ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാവും. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തൊട്ടുപിന്നാലെ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലും ഉണ്ടാവേണ്ട സഖ്യമാണ് പ്രധാനമായും യോഗത്തിലെ അജന്‍ഡ.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സി.പി.എമ്മിന് ഏറ്റവുമധികം സ്വാധീനമുള്ള തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്ന് സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്. ഇവിടെ സി.പി.ഐ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗവുമാണ്. ഈ സാഹചര്യങ്ങളും ത്രിപുരയിലെ പാര്‍ട്ടി പത്രമായ ദേശേക്കഥയുടെ അംഗീകാരം റദ്ദാക്കപ്പെട്ട നടപടിയും യോഗത്തില്‍ ചര്‍ച്ചയാവും.
നിലവില്‍ സി.പി.എമ്മിന് കാര്യമായ പ്രതീക്ഷയുള്ള സംസ്ഥാനം കേരളം മാത്രമാണ്. ഏറ്റവും കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്നതും കേരളത്തില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ സഖ്യങ്ങള്‍ കേരളത്തില്‍ തിരിച്ചടിയാവാതിരിക്കുകയും വേണം. ഇക്കാര്യങ്ങളും ചര്‍ച്ചയ്ക്കുവരും.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയുള്ള ബി.ജെ.പി, കോണ്‍ഗ്രസ് പ്രചാരണം ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കു തിരിച്ചടിയുണ്ടാവാനിടയുള്ള സാഹചര്യവും കേന്ദ്ര കമ്മിറ്റി പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."