മെഡിക്കല്‍ കോളജിനെ യൂനിവേഴ്‌സിറ്റി കോളജാക്കി ഉയര്‍ത്തണം: അനില്‍ അക്കര
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിനെ കേരള ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള യൂനിവേഴ്‌സിറ്റി കോളജായി ഉയര്‍ത്തണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും, സേവനവും ലഭ്യമാക്കുന്നതിന് തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും എം.എല്‍.എ കൂട്ടി ചേര്‍ത്തു.
കേരള എന്‍.ജി.ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളജ് ബ്രാഞ്ച് കമ്മിറ്റിയുടെ നാല്‍പത്തി രണ്ടാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അനില്‍ അക്കര. ആശുപത്രിയിലേക്ക് നല്‍കിയ ട്രോജിയും, വീമല്‍ ചെയറുകളും എം.എല്‍.എയില്‍ നിന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ. ജ്യോതിഷ് ഏറ്റുവാങ്ങി.
ക്യാംപസില്‍ 42 ഇനം ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കായാമ്പൂ ചെടി നട്ടുപിടിപ്പിച്ചു കൊണ്ടായിരുന്നു.
ബ്രാഞ്ച് പ്രസിഡന്റ് കെ.പി ഗിരീഷ് അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കെ.പി ജോസ്, പി.പി യേശുദാസ് , സി.ജെ വിത്സന്‍, കെ.ബി ശ്രീധരന്‍, കെ.എന്‍ നാരായണന്‍, ആനന്ദരാജ്, കെ.എസ് നദീറ, കെ.എസ് മധു, കെ.എ ഷക്കീര്‍ , കെ.ആര്‍ ഉണ്ണികൃഷ്ണന്‍, പി.ബി വിപിന്‍, കെ.കെ സനല്‍കുമാര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.പി ഗിരീഷ് പ്രസിഡന്റ്, കെ.എ ഷക്കീര്‍ സെക്രട്ടറി, എം.ജി. രഘുനാഥ് ഖജാന്‍ജി, വി.എസ് സുബിന്‍ വനിതാ ഫോറം കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."