'ഭാരതീയം' സമാപന സമ്മേളനം കൈപമംഗലത്ത്
തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശ മംഗലവും നയിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ സമാപന സമ്മേളനം ഓഗസ്റ്റ് 14ന് കൈപമംഗലത്ത് നടത്തുന്നതിന് എസ്.കെ.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റിന്റെയും സംഘാടക സമിതികളുടെയും സംയുക്ത കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനു ബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്ത ഭാരതീയം തീവ്രവാദത്തിനും ഫാസിസത്തിനും ചരിത്ര വക്രീകരണത്തിനുമെതിരേ എല്ലാ വിഭാഗം ജനങ്ങളെയും ഒരു മിച്ചു കൂട്ടുന്നതിനും മനുഷ്യ ഹൃദയങ്ങള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദ്ധവും നില നിര്‍ത്തുന്നതിനുമുള്ള കര്‍മ്മ പദ്ധതിയാണ്. ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് ഒന്‍പതിന് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഗുരുവായൂരില്‍ നിന്ന് 'ഭാരതീയം' തുടക്കം കുറിക്കും. തുടര്‍ന്ന് രാത്രി 6.30 ന് എടക്കഴിയൂരില്‍ എത്തിച്ചേരും. ഓഗസ്റ്റ് 10 ബുധന്‍ വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി, ആറിന് പെരുമ്പിലാവ്, വ്യാഴം വൈകിട്ട് മൂന്നിന് തൃശൂര്‍, ആറിന് നാട്ടിക, 12 വെള്ളി വൈകിട്ട് മൂന്നിന് മാള, ആറിന് പാലപ്പിള്ളി, 13 ശനി മൂന്നിന് പഴയന്നൂര്‍, ആറിന് ദേശമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര എത്തിച്ചേരും.
ഓഗസ്റ്റ് 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊടുങ്ങല്ലൂരില്‍ നിന്ന് ആരംഭിക്കുന്ന ചരിത്രസമൃതി യാത്ര അഞ്ച് മണിയോടെ കൈപ്പമംഗലത്ത് എത്തിച്ചേര്‍ന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ സമ്മേളനങ്ങളില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, മത പണ്ഡിതര്‍, സാമുദായിക നേതാക്കള്‍, സാഹിത്യ സാംസ്‌കാരിക രംഗത്തെ നായകര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. യാത്രയുടെ കോഡിനേഷന് വേണ്ടി സിദ്ദീഖ് ബദ്‌രി ഡയറക്ടര്‍, ഇബ്രാഹീം ഫൈസി പഴുന്നാന മാനേജര്‍, ഷെഹീര്‍ ദേശമംഗലം ചീഫ് കോഡിനേറ്റര്‍, ഷാഹിദ് കേയ തങ്ങള്‍, മഹ്‌റൂഫ് വാഫി കോഡിനേറ്റര്‍മാര്‍, അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് പി.ആര്‍.ഒ എന്നിവരെ തെരഞ്ഞെടുത്തു.
ഓര്‍ഗനൈസര്‍മാരായി സത്താര്‍ ദാരിമി,ഷെഫീഖ് ഫൈസി, സിറാജുദ്ദീന്‍ തെന്നല്‍, സിദ്ദീഖ് ഫൈസി മങ്കര, എം.എം അബ്ദുസലാം, ഹാരിസ് ചൊവ്വല്ലൂര്‍പ്പടി, സൈഫുദ്ദീന്‍ പാലപ്പിള്ളി, നജീബ് അസ്ഹരി, ജാബിര്‍ യമാനി, അമീന്‍ കൊരട്ടിക്കര, സി.എസ് അബ്ദുറഹ്മാന്‍ പഴയന്നൂര്‍, ഷൂക്കൂര്‍ ദാരിമി, ഷാഹുല്‍ പഴുന്നാന, ഷിയാസ് അലി വാഫി, ഇസ്മാഈല്‍ കെ.ഇ, ഇസ്ഹാഖ് ചിറക്കല്‍, ഹാഫിള് അബ്ദുറഹ്മാന്‍ അന്‍വരി, നാസര്‍ ഫൈസി കരൂപടന്ന, അലി റഹ്മാനി, നൗഫല്‍ ചേലക്കര, ഗഫൂര്‍ അണ്ടത്തോട്, ഫൈസല്‍ ബദ്‌രി കൈപ്പമംഗലം, ഹബീബ് വരവൂര്‍, സാബിഖലി തങ്ങള്‍, റാഷിദ് നാട്ടിക,തൗഫീഖ് വാഫി തുടങ്ങിയവരെയും തെരഞ്ഞടുത്തു.
തൃശൂര്‍ എം.ഐ.സിയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി.എസ് മമ്മി ഉദ്ഘാടനം ചെയ്തു. എസ്.കെ .എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സി.എ ഷംസുദ്ദീന്‍ തൃശൂര്‍,റശീദ് കുന്നിക്കല്‍, ഷാഹിദ് കേയ തങ്ങള്‍, ഇബ്രാഹീം ഫൈസി പഴുന്നാന, അഡ്വ. ഹാഫിള് അബൂബക്കര്‍, നൗഷാദ് കടുങ്ങോട്, സലാം പള്ളത്ത്, അന്‍വര്‍ മാള, അഫ്‌സല്‍ ചേര്‍പ്പ്,മുനവ്വര്‍ ഹുദവി, മുഹമ്മദ് ഫൈസി കരൂപടന്ന സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗതവും മഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."