സ്പെഷല്‍ അഗ്രികള്‍ച്ചറല്‍ സോണുകള്‍ക്ക് പരിഗണന: മന്ത്രി
തൃശൂര്‍: ജില്ലകള്‍ കേന്ദ്രീകരിച്ച് സ്പെഷല്‍ അഗ്രികള്‍ച്ചറല്‍ സോണുകള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് കൃഷി മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍. കാര്‍ഷിക സര്‍വകലാശാലയില്‍ കാര്‍ഷിക പഞ്ചാംഗം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ബജറ്റില്‍ 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
അഗ്രിക്കള്‍ച്ചറല്‍ സോണുകള്‍ രൂപപ്പെടുന്നതോടെ കര്‍ഷകര്‍ക്ക് അതിന്റെ ഗുണഫലം ലഭിക്കും. കാര്‍ഷിക മേഖലാ വികസനത്തിനായി കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും യോജിച്ചു പ്രവര്‍ത്തിക്കണം. വിവിധ വിളയിനങ്ങളുടെ ജനിതക ശേഖരം സംരക്ഷിക്കാനായി തൃശൂരില്‍ കാര്‍ഷിക സര്‍വകലാശാലയോട് ചേര്‍ന്ന് വിത്ത് ബാങ്ക് സ്ഥാപിക്കും. ഇതിനായി മൂന്നു കോടി വകയിരുത്തിയിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് കൃഷി സംബന്ധമായ ആനുകാലികങ്ങളാണ്. കൃഷിയോടുള്ള ജനങ്ങളുടെ ആഭിമുഖ്യമാണ് ഇത് വെളിവാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ.രാജന് എം.എല്‍.എ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."