പാര്‍ലമെന്റില്‍ യു.എ.പി.എ ബില്ലിനെ എതിര്‍ത്ത് ലീഗ്
ന്യൂഡല്‍ഹി: ഇന്ന് ലോക്‌സഭയില്‍ പാസായ വ്യക്തികളെ ഭീകരന്‍മാരായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.ക്ക് അധികാരം നല്‍കുന്ന യു.എ.പി.എ ഭേദഗതി ബില്ലില്‍ 287 എം.പിമാര്‍ അനുകൂലമായി വോട്ടു രേഖപ്പെടുത്തിയപ്പോള്‍ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്ത് മുസ്ലിം ലീഗ്.
മുസ്ലിം ലീഗ് എം.പിമാര്‍ അടക്കം എട്ടുപേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. കോണ്‍ഗ്രസും സി.പി.എം അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മുസ്ലിം ലീഗ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്നൈന്‍ മസൂദി, മുഹമ്മദ് അക്ബര്‍ ലോണ്‍, എ.ഐ.യു.ഡി.എഫ് അംഗം ബദ്റുദ്ദീന്‍ അജ്മല്‍ എന്നിവരാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.
എതിരഭിപ്രായങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്താന്‍ വേണ്ടി യു.എ.പി.എ നിയമം ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് നിയമരാഹിത്യത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുക എന്നും മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടത്. വോട്ടെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ളവര്‍ സഭ വിട്ടു. എട്ടു പേര്‍ മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."