ലുലുവിൽ ആകർഷകമായ ഇയർ എൻഡ് ഓഫർ
റിയാദ്: രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ ലുലു ഷോപ്പിംഗ് മാളിൽ വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചു. ഏറെ ആകർഷകമായ ഈ ഓഫറിൽ വിവിധ് സാധനങ്ങൾക്ക് വമ്പിച്ച വിലക്കുറവിലാണ് വിപണനം നടക്കുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഡിസംബർ 29 മുതൽ ആരംഭിക്കുന്ന പ്രത്യേക വാർഷികാവസാന ഓഫർ കാലത്ത് ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ഫാഷൻ, പുതിയ ഭക്ഷണ വിഭാഗങ്ങൾ എന്നിവയിൽ മികച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജനുവരി മൂന്ന് വരെ നീണ്ടു നിൽക്കുന്ന ഓഫർ സീസൺ രാജ്യത്തെ 17 ലുലു കേന്ദ്രങ്ങളിലും ഓൺലൈൻ മുഖേനയും ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വർഷം അവസാനിക്കുന്നതിനു മുമ്പ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഏറ്റവും വലിയ പ്രൊമോഷനുകളിലൊന്നാണിതെന്നും തങ്ങളുടെ എല്ലാ പ്രധാന വിഭാഗങ്ങളിലും ഉപഭോക്താക്കൾക്ക് വലിയ കിഴിവുകൾ പ്രതീക്ഷിക്കാമെന്നും ലുലു ഹൈപ്പർ മാർക്കറ്റ് സഊദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. ഇ കൊമേഴ്‌സ് വ്യാപാരം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 299 റിയാലിന് മുകളിലെ ഓൺലൈൻ പർച്ചേസിന് സൗജന്യ ഡെലിവറിയും ലുലു ഓഫർ ചെയ്യുന്നുണ്ട്.
പാദരക്ഷകൾ, സ്ത്രീകളു ബാഗുകൾ, ആഭരണങ്ങൾ, ബേബി ആക്‌സസറികൾ എന്നിവയിൽ 100 റിയാൽ പർച്ചേസിന് 50 റിയാൽ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറും ലഭ്യമാകും. ഈ ഓഫർ ജനുവരി രണ്ടു വരെ രാജ്യത്തെ മുഴുവൻ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."