HOME
DETAILS

പനി ബാധിച്ച് സഹോദരങ്ങളായ പിഞ്ചു കുട്ടികള്‍ മരിച്ചു; മാതാവ് നിരീക്ഷണത്തില്‍

  
backup
July 24 2019 | 19:07 PM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%be%e0%b4%af

 

 

ബദിയഡുക്ക(കാസര്‍കോട്): പനി ബാധിച്ച് സഹോദരങ്ങളായ രണ്ടു പിഞ്ചു കുട്ടികള്‍ മരിച്ചു. ബദിയഡുക്ക കന്യപ്പാടിയിലെ സിദ്ദീഖ് - അസറുന്നിസ ദമ്പതികളുടെ മക്കളായ സിദ്‌റത്തുല്‍ മുന്‍തഹ (എട്ടുമാസം), മൊയ്തീന്‍ ഷിനാസ് (4) എന്നിവരാണ് മരിച്ചത്. മാതാവ് അസറുന്നിസ പനിബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സിദ്‌റത്തുല്‍ മുന്‍തഹ കഴിഞ്ഞ ദിവസം വൈകുന്നേരവും മൊയ്തീന്‍ ഷിനാസ് ഇന്നലെ രാവിലെയുമാണ് മരിച്ചത്.
പനി ബാധിച്ച കുട്ടികളെ ആദ്യം ചെങ്കളയിലെ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അസുഖം ഭേദമാകാതെ വന്നതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം മൂവര്‍ക്കും ഏതു തരം പനിയാണ് ബാധിച്ചതെന്നു കണ്ടെത്താന്‍ രക്ത സാംപിളുകള്‍ പുനയിലെ ലാബിലേക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ അയച്ചിട്ടുണ്ട്. കുട്ടികളുടെ പിതാവ് സിദ്ധിഖിന്റെ രക്ത സാംപിളും പരിശോധനക്ക് അയച്ചിട്ടുണ്ട്.
കുരുന്നുകള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് ഉന്നത മെഡിക്കല്‍ സംഘം കന്യാപാടിയിലെത്തി.എച്ച്1 എന്‍1 അല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.പി ദിനേശ് കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago