യാത്രയയപ്പ് നൽകി
ദമാം: മംഗളം ദിനപത്രം സഊദി റിപ്പോർട്ടർ ചെറിയാൻ കിടങ്ങന്നൂരിനു ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ദമാം റോയൽ മലബാർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് മീഡിയ ഇൻചാർജ് അഹമ്മദ് യൂസുഫ്, ഫോറം സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ സലാം മാസ്റ്റർ, ഫ്രറ്റേണിറ്റി ഫോറം സഊദി സോണൽ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടൻ, കുഞ്ഞിക്കോയ താനൂർ,
ദമാം മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്, പി.ടി.അലവി, നൗഷാദ് ഇരിക്കൂർ, ലുഖ്മാൻ വിളത്തൂർ, സുബൈർ ഉദിനൂർ, റഫീഖ് ചെംബോത്തറ എന്നിവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട്, ജനറൽ സെക്രട്ടറി മുബാറക് പൊയിൽതൊടി, സെക്രട്ടറി അൻസാർ കോട്ടയം, ഫ്രറ്റേണിറ്റി ഫോറം ദമ്മാം ചാപ്റ്റർ സെക്രട്ടറി നസീർ ആലുവ, സുബൈർ നാറാത്ത്, നസീബ് പത്തനാപുരം, റഹീം വടകര സംബന്ധിച്ചു. ചെറിയാൻ കിടങ്ങന്നൂരിനുള്ള സോഷ്യൽ ഫോറത്തിന്റെ ഉപഹാരം മൂസക്കുട്ടി കുന്നേക്കാടൻ കൈമാറി. യാത്രയയപ്പിനു ചെറിയാൻ കിടങ്ങന്നൂർ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."