HOME
DETAILS

വയല്‍ തടാകമായപ്പോള്‍...

  
backup
July 31 2016 | 05:07 AM

%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%be%e0%b4%95%e0%b4%ae%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d

ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് കേരളം. വൈവിധ്യങ്ങള്‍ കൊണ്ട് ആകര്‍ഷണീയമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കുന്ന കേരളം, വിനോദസഞ്ചാരികളെ എന്നും വരവേല്‍ക്കുന്നു. പ്രകൃതിരമണീയത കൊണ്ട് ലോകത്തു സന്ദര്‍ശിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി നാച്ചുറല്‍ ജിയോഗ്രഫിക് മാഗസിന്‍ കേരളത്തെ തിരഞ്ഞെടുക്കുകയുണ്ടായി. കേരളത്തിലെ മിക്ക വിനോദ സഞ്ചാരകേന്ദ്രങ്ങളുമിന്ന് നവീനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് കാണാനാകും. അത്തരം നവീന സാധ്യതകള്‍ ഉപയോഗപ്പെടുത്തി അടുത്തകാലത്ത് വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു സ്ഥലമാണ് വയനാട്ടിലെ കര്‍ലാട് തടാകം.

DSC00432

200 വര്‍ഷത്തിന്റെ ചരിത്രം പറയാനുണ്ട് ഈ തടാകത്തിന്. ഇപ്പോള്‍ തടാകം സ്ഥിതിചെയ്യുന്ന സ്ഥലം നെല്‍കൃഷി ചെയ്തിരുന്ന ഒരു വയലായിരുന്നു. 200 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ ഈ വയലിലേക്ക് സമീപത്തെ കുന്ന് ഇടിഞ്ഞുവീണ് രൂപപ്പെട്ടതാണ് ഈ തടാകം. വയലിലുണ്ടായിരുന്ന രണ്ടു മനുഷ്യരെയും നാലു കാളകളെയും ആ കുന്നിടിച്ചിലില്‍ കാണാതായത്രെ. ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞുവീണ മരത്തുരുത്തും പുല്‍ത്തുരുത്തും ഇന്നും തടാകത്തില്‍ കൗതുകമായി നിലനില്‍ക്കുന്നു. എട്ട് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിന് 42 അടി ആഴമുണ്ട്. മുന്‍പ് ഇരുന്നൂറോളം കുടുംബങ്ങള്‍ ഈ തടാകത്തില്‍ കുളിച്ചിരുന്നു. പിന്നീട്, തടാകത്തില്‍ നിറയെ മത്സ്യങ്ങള്‍ ഉള്ളതിനാല്‍ ആദിവാസികള്‍ക്ക് ഉപജീവനം എന്ന നിലയില്‍ മത്സ്യം പിടിക്കാന്‍ വിട്ടുകൊടുത്തു. 2010 ഓഗസ്റ്റ് 15നാണ് ടൂറിസം വകുപ്പ് തടാകം ഏറ്റെടുക്കുന്നതും വിനോദസഞ്ചാരകേന്ദ്രമായി പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുന്നതും.
വിദേശികളെ ആകര്‍ഷിക്കുന്ന രീതിയില്‍ ഹിപ്പ്‌ലൈന്‍, കയാക്കിങ്, റോപ്പ്‌ക്ലൈബിങ് എന്നീ സാഹസിക വിനോദങ്ങള്‍ തുടങ്ങിയത് 2016 മാര്‍ച്ചിലാണ്. മാത്രമല്ല, ബോര്‍ഡിങ് ബോള്‍, ഹയര്‍ഗണ്‍ഗെയിം, ആര്‍ച്ചറി, മഞ്ഞുറ-കര്‍ലാട് റോഡ്, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയെല്ലാം വരാന്‍ പോകുന്ന പദ്ധതികളാണ്. ഇവയ്ക്കു പുറമെ, തൂക്കുപാലം, നീന്തല്‍കുളം, ടെന്റുകള്‍, കാന്റീന്‍ എന്നിവയും വരുന്നു. ചെമ്പല്ലി, കട്‌ല, ഫിലോപ്പിയ, സൈപ്രസ്, രോഹു തുടങ്ങിയ ഇനത്തില്‍പെട്ട ധാരാളം മത്സ്യങ്ങള്‍ തടാകത്തിലുണ്ട്.

entry-gate-karlad-lake
കര്‍ലാട് തടാകം വികസനത്തിന്റെ പാതയിലാണെങ്കിലും അവിടേക്കുള്ള ബസ് സേവനം വിരളമാണ്. കുളിക്കാനുള്ള സ്ഥലം മാത്രമായിരുന്ന കര്‍ലാട് തടാകം ദിവസവും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ള വിനോദ സഞ്ചാരകേന്ദ്രമായി വളര്‍ന്നിരിക്കുന്നു. ശുദ്ധമായ വായുവും ശാന്തമായ അന്തരീക്ഷവും ഈ തടാകപരിസരത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.്‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago
No Image

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

International
  •  a month ago
No Image

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

Kuwait
  •  a month ago
No Image

വൻ ഡിമാൻഡ്; ലുലു ഐ.പി.ഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

uae
  •  a month ago
No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago
No Image

ജാഗ്രത; ഫെയ്‌സ്ബുക്കിലൂടെ സിവില്‍ ഐഡി സേവനങ്ങള്‍ നല്‍കുന്നില്ല 

Kuwait
  •  a month ago
No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago