എടവണ്ണ പഞ്ചായത്ത് കെഎംസിസി സഹായം കൈമാറി
ജിദ്ദ: പ്രമേഹം വന്ന് കാൽ പഴുത്ത് വളരെ ഗുരുതരാവസ്ഥയിലായ എടവണ്ണ കുന്നുമ്മൽ സ്വദേശിക്ക് ചികിത്സ സഹായം കൈമാറി. ഇദ്ദേഹത്തിന് ചികിത്സ നൽകി നാട്ടിലേക്ക് അയക്കുന്നതിനാവശ്യമായ ഭീമമായ തുകയിൽ വിമാന ടിക്കറ്റിനുള്ള പണമാണ് ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന എടവണ്ണ മഹല്ല് കമ്മറ്റിക്ക് എടവണ്ണ പഞ്ചായത്ത് കെഎംസിസി തുക കൈമാറിയത്. എടവണ്ണ പഞ്ചായത്ത് കെഎംസിസി ക്ക് വേണ്ടി മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കീഴ്പ്പറമ്പ് എടവണ്ണ മഹല്ല് കമ്മറ്റി ഭാരവാഹികളായ പികെ. ഷൈജു, ഷാജി മാട്ടുമ്മൽ തുടങ്ങിയവർക്കാണ് തുക കൈമാറിയത്. രണ്ടു വർഷമായി ഇഖാമ പുതുക്കിയിട്ടില്ലാത്ത, ചികിത്സയിൽ കഴിയുന്ന ഈ സഹോദരനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ ചികിത്സക്ക് നേതൃത്വം നൽകുന്ന എടവണ്ണ മഹൽ കമ്മറ്റി ഭാരവാഹികളായ സക്കീർ എടവണ്ണ, ഇക്ബാൽ മാസ്റ്റർ എന്നിവരെ ബന്ധപെടണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഷറഫിയ കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്തിൽ നിന്ന് കെ.എം.സി.സി. സുരക്ഷാ സ്‌കീമിൽ അംഗത്വം നേടിയവരുടെ ഫണ്ടും ലിസ്റ്റും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രക്ക് പഞ്ചായത്ത് കെ.എം.സി.സി. ട്രഷറർ ഹബീബ് കാഞ്ഞിരാല കൈമാറിയത്. കെ.പി. സുനീർ ചാത്തല്ലൂർ അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് യോഗം, ജില്ല സെക്രട്ടറി സുൽഫീക്കർ കെ. ഒതായി ഉൽഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് വി പി നൗഷാദ്, പി പി ഷാഫി ചാത്തല്ലൂർ, റിയാദ് ഖാൻ എടവണ്ണ എന്നിവർ സംസാരിച്ചു അബൂബക്കർ പള്ളിമുക്ക് സ്വഗതം പറഞ്ഞു വി ടി അഷ്‌റഫ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."