കാലാവസ്ഥാ ഭീഷണയില്‍ സീഡ് വോള്‍ട്ട്
ആര്‍ട്ടിക്: ലോകത്തിലെ വിത്തുകളുടെ നിലവറ എന്നറിയപ്പെടുന്ന സ്വാല്‍ബാര്‍ഡ് സീഡ് വോള്‍ട്ട് വെള്ളപ്പൊക്കത്തില്‍പ്പെട്ട് നശിക്കുന്നു. സ്പിറ്റ്ബര്‍ഗിലെ നോര്‍വീജീയന്‍ ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഏകദേശം ഒരു ദശക്ഷത്തോളം അമ്യൂല്യമായ വിത്തുകളുടെ പായ്ക്കറ്റുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പെര്‍മാഫ്രോസ്റ്റ് ഉരുകിയതാണ് വെള്ളപ്പൊക്കത്തിനു കാരണം. വിത്തുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും പ്രകൃതി ദുരന്തങ്ങളുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ നിലവറ.
പൂര്‍ണമായും പാറയാല്‍ നിര്‍മിക്കപ്പെട്ടതാണ് സീഡ് വോള്‍ട്ട്. ആഗോള താപനത്തിന്റെ ഫലമായി മഞ്ഞുരുകി വോള്‍ട്ടിന്റെ പ്രവേശന കവാടത്തില്‍ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുളളത്.
ആര്‍ട്ടിക്കില്‍ വളരെ വേഗമാണ് കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നത്. ഇത്രയും അമൂല്യമായ ഈ വിത്ത് ശേഖരം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അതിന് പരിഹാരം കണ്ടെത്തണമെന്നും ഇത് ലോകത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വമാണെന്നും സീഡ് വോള്‍ട്ടിന്റെ സംരക്ഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."