HOME
DETAILS
MAL
പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയ സംഭവം: സെന്‍കുമാര്‍ വിശദീകരണം തേടും
backup
May 29 2017 | 05:05 AM
തിരുവനന്തപുരം: തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി സെന്‍കുമാര്‍. വിവരവകാശ നിയമപ്രകാരമാണ് വിശദീകരണം തേടുക. സംഭവത്തില്‍ വ്യക്തത വരുത്തിയ ശേഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ എ.ഐ.ജിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 2006 ല്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഡി.വൈ.എസ്.പിയായിരുന്നപ്പോള്‍ അവിടെ ഐ.ജിയായിരുന്നു സെന്‍കുമാര്‍ മാനസികമായി പീഡിപ്പിക്കുകയും വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി 2012ലാണ് പൊലിസ് ട്രെയിനിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണന് പരാതി നല്‍കിയത്. നിലവില്‍ പൊലിസ് ആസ്ഥാനത്തെ എസ്.പിയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."