HOME
DETAILS

തകര്‍ത്തു പെയ്തിട്ടും മതിയായില്ല; 26 ശതമാനം മഴക്കുറവ്

  
backup
July 24 2019 | 19:07 PM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a4

 


ടി.മുഹമ്മദ്


തിരുവനന്തപുരം: വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കി കാലവര്‍ഷം തകര്‍ത്തുപെയ്തിട്ടും സംസ്ഥാനത്ത് 26 ശതമാനം മഴക്കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് ലഭിച്ച മഴയുടെ തോത് വിലയിരുത്തുമ്പോഴുള്ള കണക്കാണിത്.
സാധാരണ ഗതിയില്‍ ഈ കാലയളവില്‍ 1206.3 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 890.1 മില്ലി മീറ്റര്‍ മഴ മാത്രമാണ് കേരളത്തില്‍ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലകള്‍ തിരിച്ചുള്ള കണക്കെടുത്താല്‍ ഒന്‍പതിടത്ത് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 52 ശതമാനവും ഇടുക്കിയില്‍ 42 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ആലപ്പുഴ (22), എറണാകുളം(25), കൊല്ലം(30), മലപ്പുറം (27), പാലക്കാട് (25), പത്തനംതിട്ട(32), തൃശൂര്‍(33) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ മഴക്കുറവ് .
കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ആവശ്യത്തിന് മഴ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനിന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തിന് 23 ശതമാനം അധികം മഴ ലഭിച്ചിരുന്നു. ഈ വര്‍ഷം ഒരാഴ്ച പിന്നിട്ട് ജൂണ്‍ എട്ടിനാണ് കാലവര്‍ഷം തുടങ്ങിയത്.
അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്.
ഇന്ന് കാസര്‍കോട് ജില്ലയില്‍ മാത്രം യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇനി ഈ മാസം 28 വരെ ഒറ്റപ്പെട്ടയിടങ്ങളിലൊഴിച്ചാല്‍ പൊതുവേ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതിനുശേഷം വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago