ലക്ഷദ്വീപില്‍നിന്നുള്ള ഹാജിമാര്‍ മക്കയിലെത്തി
നിസാര്‍ കലയത്ത്
മക്ക: ലക്ഷദ്വീപില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു. ഇത്തവണ 328 തീര്‍ഥാടകരാണ് കേരള ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനെത്തിയത്. ലക്ഷദ്വീപിലെ ജനവാസമുള്ള 10 ചെറുദ്വീപുകളില്‍നിന്നുള്ള ഹാജിമാര്‍ കൊച്ചി വഴിയാണ് എത്തിയിട്ടുള്ളത്.
ലക്ഷദ്വീപിലെ 10 ചെറു ദ്വീപുകളില്‍നിന്ന് ഹജ്ജ് കമ്മിറ്റി ഒരുക്കിയ മൂന്നു കപ്പലുകളിലായിരുന്നു ഹാജിമാരുടെ യാത്ര.
ജൂലൈ 14ന് കൊച്ചിയില്‍നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മക്കയിലെത്തിയത്. യാത്ര തുടങ്ങിയ ഉടനെ ഒരു ഹാജി മരണപ്പെട്ടിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ ഹജ്ജിനുണ്ട്.
ഹജ്ജിനു മുന്നോടിയായി ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിലാണ് ഹാജിമാര്‍. മദീനയില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈ മാസം 28ന് അവസാന മലയാളി സംഘം മക്കയിലെത്തും. മക്കയിലെത്തിക്കഴിഞ്ഞ മലയാളി ഹാജിമാരും ചരിത്ര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം തുടരുകയാണ്.
ഹജ്ജിന്റെ ചടങ്ങുകള്‍ നടക്കുന്ന അറഫ, മിനാ, മുസ്ദലിഫാ മേഖലകളും ഇവിടെയുള്ള ചരിത്ര കേന്ദ്രങ്ങളിലുമാണ് ഹാജിമാരുടെ പ്രഥമ സന്ദര്‍ശനം. പുറമെ പ്രവാചകന് ദൈവത്തിന്റെ സന്ദേശം മാലാഖമാരാല്‍ ലഭിച്ച ഗുഹകള്‍, ചരിത്ര കേന്ദ്രങ്ങള്‍ എന്നിവയും സന്ദര്‍ശനത്തിലുണ്ട്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന മലയാളികളുടെ അവസാന സംഘം 28ന് മക്കയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."