പരസ്യമായി മാടിനെ കശാപ്പ് ചെയ്ത സംഭവം: മൂന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഉത്തരവില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ പരസ്യകശാപ്പ് നടത്തി പ്രതിഷേധിച്ചവര്‍ക്കെതിരേ നടപടി. സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുകയാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടി.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് കണ്ടത്തില്‍, സറഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവര്‍ക്കെതിരേയാണ് നടപടി.
ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് കണ്ണൂര്‍ സിറ്റി ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പ് ചെയ്തത്. പ്രതിഷേധ നടപടിയെ അപലപിച്ച്‌കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. വ്യക്തിപരമായും പാര്‍ട്ടിക്കും അംഗീകരിക്കാനാവാത്ത നടപടിയാണ് ഉണ്ടായതെന്നും പരസ്യമായി മാടിനെ അറുത്ത സംഭവം ബുദ്ധിശൂന്യമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."